കോഴിക്കോട്ടുനിന്നുള്ള ബസ് യാത്രയ്ക്കിടെ ഒരു സംസാരം. തൊട്ടടുത്തുനിന്നാണ്.
''മലയാള്യാള്ക്ക് സംസ്കാരെണ്ടെന്നെല്ലാരും പറിം. കണ്ടീലേ, മൂന്നരറുപ്പ്യക്ക് സീറ്റിലിരിക്കാ ഓന്, അഞ്ഞൂറിന് കാറുംവിളിച്ച് പോണമാതിരി, ഞാനൊന്നു ചാര്യാപ്പൊ തുറിച്ചൊരു നോട്ടം. ഓനൊക്കേണ് സംസ്കാരൊള്ളോന്.. ത്പ്ഫൂ---''.
ഇനിയുമുണ്ട്. എഴുതാനറപ്പ്. കാര്യം നിസ്സാരമല്ല. ബസ്സിലെ മേല്ക്കന്പി പിടിച്ചുനിന്ന വൃദ്ധന് ചാരിനിന്നത് സീറ്റിലിരിക്കുന്ന മാന്യദേഹത്തിന്റെ ചുമലില്. വൃദ്ധനുവേണ്ടി എണീറ്റ് സീറ്റ് കൈമാറിയില്ലെന്നു മാത്രമല്ല, പാവത്തിനെ കൊച്ചാക്കുകയുംകൂടി ചെയ്തപ്പോള് ധാര്മ്മികരോഷം ആളിത്തിളച്ചതാണ്. എന്തായാലും പിറകിലിരുന്നൊരാള് സീറ്റ് കാലിയാക്കിയതിനാല് ചെവിക്കാശ്വാസംകിട്ടി, വൃദ്ധനും. സംസ്കാരവും സന്പത്തും ഏറെയുള്ള നാടാണ് നമ്മുടേത്. പക്ഷേ, രണ്ടും ഒരുമിച്ചുണ്ടാവുന്നത് വളരെ അപൂര് വ്വം. മരുഭൂമിയില് പെയ്യുന്ന മഴപോലെ.
(ബസ്സിനകത്ത് സംസ്കാരസന്പന്നത കാണിക്കാന് ജീവനക്കാരില് പലര്ക്കും മടി, പിന്നെ യാത്രക്കാര്ക്കുണ്ടാവുമോ.)
Subscribe to:
Post Comments (Atom)

സലാഹ്,
ReplyDeleteമലയാളീ യാത്രകള്‍ എന്നും അങ്ങനെയാണ്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍..!!
www.tomskonumadam.blogspot.com
സംസ്കാരശൂന്യര്‍+സംസ്കാരപൂജ്യര്‍= നാം ദൈവത്തിന്‍റെ സ്വന്തംനാട്ടുകാര്‍!!
ReplyDeleteNalla observation.. Enjoyable post.
ReplyDelete