12 ദിവസത്തെ അവധി കഴിഞ്ഞ് മിനിയാന്ന് ഉച്ചയോടെ ദുബായിയില്‍ തിരിച്ചെത്തി. 31ന് രാത്രി 9.45നായിരുന്നു മടക്കയാത്രാ വിമാനം. ഓട്ടോപിടിച്ച് ആറേക്കാലിന് കരിപ്പൂരിലെത്തി. വിമാനം രണ്ടുമണിക്കൂര്‍ വൈകുമത്രെ. 8.30ന് ബോര്‍ഡിങ്, 9ന് ഇമിഗ്രേഷന്‍; സുരക്ഷാപരിശോധനയ്ക്ക് കാത്തിരിക്കുന്പോള്‍ ബന്ധുവായ ഉദ്യോഗസ്ഥന് മുഖേന, ഐ.എക്സ്-343 വിമാനം റദ്ദാക്കിയതറിഞ്ഞു. സുഹൃത്ത് അമീനെക്കൂട്ടി എയര്‍ ഇന്ത്യാ ഡ്യൂട്ടി മാനേജരെക്കണ്ട് വാര്‍ത്ത സ്ഥിരീകരിച്ചു. കമാന്‍ഡറെ വഴിമധ്യേ, വിമാനത്താവള പരിസരത്ത് വണ്ടിയിടിച്ചത്രെ. പതിവുകലാപരിപാടികളായ ഇമിഗ്രേഷന്‍, റദ്ദാക്കല്‍, വാക്കേറ്റം, ബഹളം, കൈയേറ്റം, മാനേജരെ തടയല്‍, കുത്തിയിരിപ്പ് എന്നിവ കഴിഞ്ഞ് രാത്രി രണ്ടുമണിയോടെ കോഴിക്കോട്ടെ ഹോട്ടലിലെത്തി. മാധ്യമത്തിലും മനോരമയിലും വിളിച്ച് വാര്‍ത്ത നല്കി. രാവിലെ ഏഴിന് തിരിച്ച് വിമാനത്താവളത്തിലേക്ക്. 9ന് പോകുമെന്നറിയിച്ച വിമാനം 135 പേരുമായി ദുബായിലേക്ക് പറന്നു, കൃത്യം 11.30ന്. പുതിയ പൈലറ്റിന്റെ ഭാഷയില്‍ കാബിന് ക്രൂവിനെയാണ് തലേന്ന് വാഹനമിടിച്ചത്. എന്നാല്‍ ഡിലേ സെര്‍ട്ടിഫിക്കറ്റില്‍ അത് സാങ്കേതികത്തകരാറായി. ഉച്ച ഒന്നരയോടെയാണ് ദുബായിലിറങ്ങിയത്. അപ്പോഴറിഞ്ഞു, ഈ വിമാനവുംകാത്ത് തലേന്ന് ദുബായില്‍ ഉറങ്ങാതിരുന്നവരുടെ കദനകഥ. ഇനി പറയൂ. ഈ എയര്‍ ഇന്ത്യക്ക് പട്ടിയുടെ, നായയുടെ വാലിന്റെ വിലപോലുമുണ്ടോ.
പടം- എയര്‍ ഇന്ത്യാ ഡ്യൂട്ടി മാനേജറെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ തടഞ്ഞുവച്ചപ്പോളെടുത്തത്.
Subscribe to:
Post Comments (Atom)

കൂടുതല്‍ എന്തു പറയാനാ പറ്റിയ തലക്കെട്ടു തന്നെ കൊടുത്തത് “നായയുടെ വാല്“
ReplyDeleteസത്യത്തില്‍ എയര്‍ ഇന്ത്യയെക്കുറിച്ച് പറയാന്‍ പറ്റിയ വാക്കുകള്‍ ഇതില്‍ എഴുതാന്‍ പറ്റില്ല.
ReplyDeleteക്ഷമിക്കണം...!!
എനിക്ക് മനസ്സിലാകാത്തത് ഇതാണ് എന്തിനാണ് ഈ പണ്ടാരത്തില്‍ തന്നെ പോകണം എന്ന് നിര്‍ബന്ദ്ധം. വേറെ ഫ്ലൈറ്റ് ഒന്നും ഇല്ലേ??!!
ReplyDeleteയാത്രകൾ ദുരിതയാത്രകളാകുമ്പോൾ…
ReplyDeleteഎന്ത് ചെയ്യാൻ, എന്ത് പറയാൻ .
ഇത്തരം ദുരിതയത്രകൾ അവസാനിക്കുന്നില്ല.
എയർ ഇന്ത്യയിൽ യാത്ര ചെയ്യുവാൻ സാധിക്കാത്ത ഭാഗ്യവാനാണുഞാൻ...
ReplyDeleteഎന്ത് പറയാന്‍, അല്ല... ഇപ്പോ എന്ത് പറഞ്ഞിട്ടെന്താ?
ReplyDeleteനായയുടെ വാല്.............
ReplyDeleteനായകള്‍ (പട്ടികള്‍) കേള്‍ക്കേണ്ട. ഇട്ടിട്ടു വേണം അവയുടെ കടി മേടിക്കാന്‍ അല്ലെ? എന്തിനാ ഈ ആള്‍ക്കാരെ അവരോടുപമിക്കുന്നത്?
ReplyDeleteഇതു വരെ വിമാനം കയറാത്ത ഞാനെത്ര ഭാഗ്യവാന്!
ReplyDeleteaksharam prathi sathyam...........
ReplyDeleteഇതില്‍ നിന്നൊരു മോജനം ഇല്ല ...!!
ReplyDeleteനമ്മുടെ പഴയ ഇന്ത്യന്‍ റെയില്‍വെ പോലെയാണ്
"നിങ്ങളില്ലാതെ എനിക്കെന്ത് ആഘോശം " എന്ന് പറയും പോലെ ഇപ്പൊള്‍
" ലൈറ്റവാതെ എന്ത് എയര്‍ ഇന്ത്യ എന്ന് പറയേണ്ടി ഇരിക്കുന്നു "