1947 ജൂണില്‍ പിച്ചവെച്ചു തുടങ്ങിയ മലയാള മാധ്യമരംഗം ഇന്നു രാക്ഷസനോളം വളര്‍ന്നു. ഇതരഭാഷകളില്‍ ഇലക്ട്രോണിക് മീഡിയ ഭീമാകാരംപൂണ്ടപ്പോള് മലയാളത്തില്‍ അച്ചടിമാധ്യമങ്ങള്‍ക്കായി ചെറിയ മുന്‍തൂക്കം. വരിക്കാരുടെ എണ്ണത്തില്‍ മാത്രം മല്സരിച്ചുപരിചയമുള്ള കുത്തകപ്പത്രങ്ങള്ക്കിടയില് വസ്തുനിഷ്ഠമായ വായനയ്ക്കും അറിവിനും മാത്രം പ്രാമുഖ്യം നല്കിയ, സാങ്കേതികത്തനിമ കുറഞ്ഞ, ഉറച്ച നിലപാടും നേരിന്പക്ഷത്തേക്ക് ചാഞ്ഞതുമായ ഇടത്തരം-ബദല്‍മാധ്യമങ്ങള്‍ ആശ്വാസത്തിനു വകനല്കുന്നു. എന്നാല്‍ ദൃശ്യമാധ്യമരംഗത്തെ സ്ഥിതിയോ- ഭാഷയും പാരമ്പര്യവും സംസ്കാരവുമെല്ലാം കാറ്റില്‍പ്പറത്തി ഫ്ലാഷായും ബ്രേക്കിങ് ന്യൂസായും അവ ഊഹാപോഹങ്ങളും വ്യാജാരോപണങ്ങളും വിവാദമായുയര്ത്തി മലയാളിയുടെ ദൈനംദിന ജീവിതത്തെ ഞെക്കിഞെരുക്കുന്നു. പലതിലൊന്നായി മാറാന്‍ ഇനിയൊരു ചാനലിന്റെ ആവശ്യമേതായാലുമില്ല. ആള്‍ദൈവ-ഭക്തിവ്യവസായത്തിന്റെയോ കുത്തകമുതലാളിമാരുടെയോ ലോട്ടറി-രാഷ്ട്രീയ മാഫിയയുടെയോ ബ്ലേഡ് പലിശ-ചൂതാട്ടക്കമ്പനികളുടെയോ ഫാഷിസ്റ്റ്-മതഭ്രാന്തന്മാരുടെയോ സയണിസ്റ്റ്-അമേരിക്കന്‍ ലോബിയുടെയോ പിന്‍ബലമില്ലാതെ ഏതെങ്കിലുമൊരു ചാനല്ശബ്ദം വായുവിലുയരുന്നുണ്ടെങ്കില്, സംശയിക്കേണ്ട- മലയാളി ഇരുകൈയുംനീട്ടി സ്വീകരിക്കുമതിനെ. അതിന് ഗള്‍ഫ് പണം അനിവാര്യമെങ്കില്‍ പ്രവാസികളിനിയും ഓഹരിനല്കാനും തയ്യാര്‍!!
(മാധ്യമം, ശ്രീ. നികേഷ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ ടെലിവിഷന്‍ ചാനലുകള്‍ രംഗപ്രവേശംചെയ്യുന്നുവെന്ന വാര്‍ത്ത നല്കുന്ന പ്രതീക്ഷയ്ക്കുമേലെഴുതുന്നത്)
Subscribe to:
Post Comments (Atom)

വരട്ടെ പുത്തന്‍ ചാനലുകള്‍ വരട്ടെ....പ്രതീക്ഷ പുലര്‍ത്താം
ReplyDeleteപ്രതീക്ഷ തന്നെ എല്ലാം.
ReplyDeleteകാണുമ്പോള്‍ എന്താകുമെന്ന് തീരുമാനിക്കാം.
മനുഷ്യപക്ഷത്തെക്ക് ചായുന്ന ചാനലുകളെ ഇപ്പോഴും സ്വീകരിക്കാന്‍ മലയാളികള്‍ തയ്യാറാണ്.
ഏത് പുത്തൻ മാധ്യമങ്ങൾ വന്നാലും പരസ്യക്കാരേയും അതിന്റെ പിണീയാളുകളേയും മറ്റി നിർത്തി ഒരു കുതിപ്പിന് സാധ്യതയില്ലല്ലോ അല്ലേ
ReplyDeleteവരും ഒരു പുതിയ ചാനൽ .. നേരിന്റെ വെളിച്ചം കാണിച്ച് കൊണ്ട്.. പ്രതീക്ഷിക്കാം അല്ലെ..
ReplyDeleteപരസ്യങ്ങളല്ല ഇന്നത്തെ മാധ്യമങ്ങളുടെ ഉള്ളടക്കം തീരുമാനിക്കുന്നത്... അതിലുമുപരി മാധ്യമനടത്തിപ്പുകാരുടെ താല്പര്യങ്ങളാണ്...
ReplyDeleteകാത്തിരിക്കാം
ReplyDelete