ആകാശക്കപ്പലില് കയറുംമുന്പേ യാത്രപറഞ്ഞിറങ്ങിയവര്, പ്രവാസമവസാനിപ്പിച്ചു നാടണയുന്ന സന്തോഷത്തില്‍ സീറ്റ് ബെല്‍റ്റ് മുറുക്കി മയക്കത്തിലാണ്ടവര്, ഉറ്റവരെ മാത്രം മനസ്സില്‍ക്കണ്ട് കണ്ണടച്ചുകിടന്നവര്, എല്ലാറ്റിനുമൊടുവില്‍ ഉള്ളും ഉള്ളവും പിളര്‍ന്ന് വായുവില്‍ കത്തിയെരിഞ്ഞുതീര്ന്നവര്, കൂടെക്കയറിയവര് കണ്മുന്നില് കത്തിത്തീരുന്പോഴും നിസ്സഹായരായി നോക്കിനിന്നവര്‍, ദുരന്തത്തിന്റെ പട്ടികയില്‍ പേരുവെട്ടിച്ച് മരിച്ചുജീവിച്ചവര്, അമ്മയോടൊട്ടി ചെറുചൂടിലുറങ്ങി തീച്ചൂടിലെന്നേക്കുമുറങ്ങിപ്പോയ പുതുജന്മങ്ങള്, പുഞ്ചിരിമാത്രം മുഖമുദ്രയാക്കി യാത്രക്കാര്‍ക്കൊപ്പം ആകാശജീവിതവും മരണവും പങ്കിട്ടവര്‍, എല്ലാ ജീവനുംപേറി ആദ്യംമുതല്‍ വളയംപിടിച്ച് ഒടുക്കം കൈവിട്ടുപോയ വണ്ടിക്കും ജീവിതത്തിനും പഴികേള്ക്കേണ്ടിവന്നവര്, എല്ലാത്തിനും സാക്ഷിയായി പ്രവാസത്തിലുരുകി ജീവിക്കുന്നവര്‍, വയ്യ, ഇനിയും നിങ്ങളെയോര്‍ത്ത് കരയാതിരിക്കാന്‍.
പ്രാര്‍ഥനയോടെ,
Subscribe to:
Post Comments (Atom)

ശാപമാകുന്ന ജീവിതം പോലെ ദുരന്തങ്ങള്‍ വിട്ടൊഴിയാതെ....
ReplyDeleteഈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.
ReplyDeleteഞാനും
ReplyDeleteപ്രാര്‍ത്ഥനയോടെ.!!
ReplyDeleteദുരന്തം നമ്മെ തേടിയെത്താന്‍ വിമിഷങ്ങള് മാത്രം .... നനുക്കു പ്രാർഥിക്കാം ...
ReplyDeleteപടച്ച തമ്പുരാനോട് പ്രാർത്ഥിക്കാം.........
ReplyDeleteവാക്കുകൾ ശൂന്യമാവുമ്പൊൾ പ്രാർത്ഥന മാത്രം.
ശരിക്കും വല്ലാതെ ഞടുങ്ങിയ വാര്‍ത്ത... എല്ലാ ആദരാഞ്ഞലികളും
ReplyDeleteഇനിയുമുണ്ട്-
ReplyDeleteനിങ്ങള്‍ക്കൊപ്പം എരിഞ്ഞുതീര്ന്നവര്....
നിങ്ങള്‍ക്ക് അവസാന ഭക്ഷണം തന്നവര്‍.
അവസാന നിമിഷവും നിങ്ങളെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചവര്‍
കരയിലെക്കാള് കൂടുതല്‍ ആകാശത്ത് പറക്കാന്‍ വിധിക്കപ്പെട്ടവര്‍ ..
പ്രാര്‍ഥനകള്‍ മാത്രം..!!
ReplyDeletewith lots of prayer..
ReplyDeleteWith prayers!
ReplyDeleteprarthanayode..........
ReplyDeleteആദരാഞ്ജലികള്‍ !!
ReplyDeleteഈ ദു:ഖങ്ങളിൽ ഞാനുമുണ്ട് കൂടെ...
ReplyDelete