കാവ്യയെന്ന ബിംബം, രാഷ്ട്രീയക്കാരനെന്ന ആരാധകന്
Sunday, 10 January 2010
കാവ്യാ മാധവന് ഇന്നലെ ദുബായിയിലെത്തി. നൂറുകണക്കിനു പ്രവാസികുടുംബങ്ങളാണു ഖിസൈസിലെ സ്വകാര്യ ക്ലിനിക്ക് ഉദ്ഘാടനച്ചടങ്ങില്‍ നടിയെക്കാണാന്‍ വന്നത്. അമ്മയ്ക്കും അച്ഛനുമൊപ്പമെത്തിയ മലയാള ചലച്ചിത്രതാരം ആരാധകബാഹുല്യം കാരണം രണ്ടുമണിക്കൂറോളം ക്ലിനിക്കില്‍ കുടുങ്ങി. ഒടുവില്‍ പോലിസെത്തിയാണ് ഇവരെ പുറത്തിറക്കി വാഹനത്തില്‍ കയറ്റിയത്. ഇന്ത്യന്‍ എയര്‍ ലൈന്‍സ് ഷാര്‍ജയില്‍ നിന്ന് വൈകിപ്പുറപ്പെട്ടതു കാരണം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ അവര്‍ നാട്ടിലേക്കു പറന്നു. പരിപാടിക്കെത്തിയ നൂറോളം കുടുംബങ്ങള്‍ കാവ്യയെക്കാണാനാവാത്ത നിരാശയോടെ തിരിച്ചുപോയി. നടിയെക്കാണാന്‍ കഴിഞ്ഞവര്‍ക്ക് പിന്നെ അവരെയൊന്നു തൊടാത്തതിലായി വിഷമം. അന്യരുടെ പ്രശസ്തിയും പദവിയുമൊക്കെ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇന്നലെ വ്യക്തമാവുന്ന ഒരു സംഗതികൂടിയുണ്ടായി. പരിപാടിയില്‍ ചലച്ചിത്രനടിയെത്തുന്നുവെന്ന് അറിഞ്ഞ് ഒരതിഥി കൂടിയെത്തി. ഇമ്മിണിബല്യൊരു രാഷ്ട്രീയക്കാരനാണേ. തിരക്കൊന്നും കൂസാതെ ക്ലിനിക്കിലെത്തിയ അദ്ദേഹം നടിയിറങ്ങും മുന്‍പേ സ്ഥലംകാലിയാക്കി.
loading..
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
രാഷ്ട്രീയകാരൻ അങ്ങിനെയല്ലേ അയാളു അയാളുടെ കാര്യം നോക്കി പോയി..അത്ര തന്നെ
ReplyDeleteആരാ ആ നേതാവ്?
ReplyDeleteആരായാലും ക്ഷമിച്ചെരെ!
ReplyDeleteനമ്മളെപ്പോലെ തന്നെ മനുഷ്യരല്ലെ, അവരും!
muripperu chenniyilundu, kuthililla, thalayilundu, mandayililla...
ReplyDeleteരമേഷ് ചെന്നിത്തല വന്നിരുന്നു
ReplyDeleteകാവ്യ അവിടെ ഉണ്ടായിരുന്നില്ല,
മട്ടൊരാളെ വെഷം കെട്ടിച്ചെന്ന് കേട്ടു ഷരിയാണോ?
എന്തിനായിരുന്നു ഈ നാടകങൽ?
എത്ര ഫാമിലികൾ അവളെ കാണാതെ മടങി.
അടുത്തൊരു ഉൾഖറ്റിക്കൽ ഉണ്ട്. പാർത്താസ്..റോമ, ജയറാം.
എല്ലാവരുൻ വരണം അടികാണാം.
കാവ്യ വന്നത് വൈകീട്ട് 6.40ന് ബേസ്മെന്റ് വഴി, പോയതു വളരെ വൈകി ആ വഴിതന്നെ. കാരണം അനിയന്ത്രിതമായ തിരക്കുതന്നെ. ക്ലിനിക്കില്‍ നിന്നു പുറത്തിറങ്ങാനാവാതെ വന്നതോടെ ദുബായ് പോലിസെത്തി. നിരവധി കുടുംബങ്ങള്‍ താഴെ ഗ്രൌണ്ട് ഫ്ളോറില്‍ കാത്തുനിന്ന് മടങ്ങിപ്പോയി.
ReplyDelete