എസ്.എസ്.എൽ.സി പരീക്ഷയ്ക്കു ശേഷം ഏറ്റവുമധികം മാനസികസംഘർഷമനുഭവിച്ച ദിനമായിരുന്ന ഇന്നലെ. അതായത് യു.എ.ഇ ഡ്രൈവിങ് ലൈസൻസിനായുള്ള ആർ.ടി.എ റോഡ് ടെസ്റ്റിന്റെ ദിനം. നാട്ടിലെ ലൈസൻസില്ലാതെ ദുബൈയിൽ ഡ്രൈവിങ് പരിശീലനം തുടങ്ങുന്പോഴേ ഇതിലെ പ്രയാസങ്ങൾ മുൻകൂട്ടിക്കണ്ടിരുന്നു. നോളജ് ടെസ്റ്റ് പാസായി നിർബന്ധിത ക്ലാസുകളും കഴിഞ്ഞ് പാർക്കിങ് ടെസ്റ്റിനു പോയി. ആദ്യം തോറ്റു. രണ്ടാമത്തേതിൽ വിജയം. പിന്നീട് അസസ് മെന്റ് ടെസ്റ്റ് രണ്ടെണ്ണം പൊട്ടി. മൂന്നാമതിൽ ജയം. ആത്മവിശ്വാസവുമായി നിർബന്ധിത ഹൈവേ, നൈറ്റ് ക്ലാസുകൾക്കു ശേഷം മെയിൻ റോഡ് ടെസ്റ്റ്. അതായിരുന്നു ഇന്നലെ.
പരാജിതരുടെ ചരിത്രം വായിച്ചു യുദ്ധത്തിനിറങ്ങിയവന്റെ മനസ്സായിരുന്നു എന്റേത്. പന്ത്രണ്ടരയ്ക്കു തുടങ്ങേണ്ട റോഡ് ടെസ്റ്റ് നടന്നത് ഒന്നരമണിക്കൂർ വൈകി. ഒരുകാറിൽ മൂന്നുപേരുമായി റോഡ് ടെസ്റ്റ്. അരമണിക്കൂർകൊണ്ട് എല്ലാം അവസാനിച്ചു. കൂടെയുള്ള രണ്ടുപേരും തോറ്റെന്നു മനസ്സിലായത് ടെസ്റ്റിനു ശേഷം ആദ്യം അവരെ ആർ.ടി.എ കൌണ്ടറിലേക്കു വിളിച്ചപ്പോഴാണ്. പിന്നീട് എന്റെ ഊഴം. ഉദ്യോഗസ്ഥൻ ലേണിങ് ലൈസൻസ് ചോദിച്ചു. അതിൽ റോഡ് പാസ്- സ്റ്റാന്പടിച്ചു കൈയിൽ കിട്ടുന്പോൾ അല്ലാഹുവിനെ ആയിരംതവണ സ്തുതിച്ചു. തോറ്റുപോവുമായിരുന്നു ചരിത്രം വിജയത്തിനു വഴിമാറി.
പരാജയം പലതവണ രുചിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഏറെയൊന്നും നിരാശപ്പെടേണ്ടിവന്നിട്ടില്ല. വിജയം വൈകിയാണെങ്കിലും വന്നെത്തുമെന്ന പ്രതീക്ഷ ഇന്നലെയും തെറ്റിയില്ല. വീഴ്ചകളറിഞ്ഞിട്ടും തിരുത്തുകളില്ലാത്തത് പരാജയങ്ങളാവർത്തിക്കുന്നു. പരാജയം വിജയത്തിലേക്കൊരു ചുവടുവയ്പ്പു മാത്രമാണെന്ന് തിരിച്ചറിയുന്നിടത്ത് വിജയത്തിലേക്കുള്ള പോരാട്ടവീര്യം പതിന്മടങ്ങുവർധിക്കുന്നു. .
ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് കൂടി കൈക്കലാക്കിയതോടെ നാലുനാൾകൊണ്ടെത്തുന്ന ബലിപെരുന്നാളിനു മധുരംകൂടി. അൽഹംദുലില്ലാഹ്! അല്ലാഹു അക്ബർ
(ചതുരംഗം: തോൽവിയിൽ പാഠം അറിവാകട്ടെ, വിജയത്തിൽ അറിവ് അഹങ്കാരമാവാതിരിക്കട്ടെ, സമനിലയിൽ മനസ്സ് ആശ്വാസം തൂകട്ടെ)

No comments
Write for a change!