കാറുടമയും പരോപകാരിയുമായ സഹപ്രവർത്തകനു സംഭവിച്ച അമളിയാണ്. പുതിയ വനിതാസ്റ്റാഫിനെ അവരുടെ വില്ലയുടെ അടുത്തുനിന്ന് പിക്കപ്പിനു പോയതാണ്. ഒരു പ്രാവശ്യം മാത്രമേ അദ്ദേഹം അവരെ കണ്ടിട്ടുള്ളൂ. വൈകീട്ട് ഫോണിൽ റെഡിയായെന്നു വിളിച്ചുപറഞ്ഞതനുസരിച്ച് സഹപ്രവർത്തകൻ വില്ലയുടെ അടുത്തെത്തി. റോഡിനരികെ വണ്ടിനിർത്തി. കയറാൻ ആവശ്യപ്പെട്ടു. 'സ്റ്റാഫിന്' ഒരു മടിപോലെ. അവർ സഹപ്രവർത്തകനോട് എന്തോ അവ്യക്തമായി പറഞ്ഞു.
പെട്ടെന്നു അങ്ങോട്ട് അവരുടെ ഭർത്താവുമെത്തി. എന്താണു കാര്യമെന്നു തിരക്കി. അപ്പോഴാണു സഹപ്രവർത്തകനു ആളുമാറിപ്പോയെന്നു മനസ്സിലായത്. ദുബൈയിൽ വഴിയരികിൽ നിന്ന് ചില സ്ത്രീകൾ അന്യ ആണുങ്ങളുടെ കൂടെ തോന്നുംപോലെ വണ്ടിയിൽക്കയറി പോവുന്നതിനാൽ വിഷയം അസാധാരണമായി തോന്നില്ലെങ്കിലും സോറി പറഞ്ഞു സഹപ്രവർത്തകൻ വണ്ടി മുന്നോട്ടെടുത്തു. അപ്പോഴതാ, തേടിയ കക്ഷി നടന്നുവരുന്നു. പറ്റിയ അബദ്ധത്തിന്റെ ഗൌരവത്തോടെ ചമ്മലും വിഷമവുമുള്ളിലൊതുക്കി അദ്ദേഹം ഓഫിസിലേക്ക് നീങ്ങി.
പിക്കപ്പ്: ഉദ്ദേശശുദ്ധി നല്ലതായതിനാലാവും, സിനിമയിൽക്കാണുന്ന പോലെ അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല. റോഡിൽ കാത്തുനിന്ന ആ സ്ത്രീയെങ്ങാനും വണ്ടിയിൽക്കയറിയിരുന്നെങ്കിൽ 'വഴിതെറ്റി'ച്ചു കൊണ്ടുപോയ ഡ്രൈവർക്കെതിരേ പോലിസ്, കേസ്, കോടതി, ജയിൽ എന്നിങ്ങനെ പുകിലുകളെന്തൊക്കെയുണ്ടാവുമായിരുന്നു എന്നോർത്തിട്ട് എനിക്കുകൂടി ഭയംതോന്നുന്നു!

No comments
Write for a change!