In the name of Allah, the Most Gracious, the Most Merciful

വിവാഹക്കാഴ്ചകള്‍

കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്.  ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട്ടിലാരൊക്കെയുണ്ടെന്നു ചോദിച്ചപ്പോള്‍ എല്ലാവരെക്കുറിച്ചും വിശദമായി പറഞ്ഞുതന്നു. ചായയും പലഹാരവും കഴിച്ചിരിക്കെ, പെണ്ണുവന്ന് ചെക്കനെ കണ്ടുമടങ്ങി. എം.എസ്.സി ബിരുദക്കാരിയാണ്. ചെക്കന്റെ ഉമ്മയും പെങ്ങന്മാരും വീടിനകം സന്ദര്‍ശിക്കുന്നതിനിടെ, ഒരു മുറി മാത്രം അടച്ചിട്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ചെറുതായി ചുമയുംകേട്ടതോടെ ആരാണവിടെയെന്നവര്‍ പെണ്കുട്ടിയുടെ ഉമ്മയോടു ചോദിച്ചു. മറുപടി പറയാന്‍ ആ വീട്ടുകാര്‍ക്കൊരു പ്രയാസംപോലെ.
''ഓള്‍ടെ ഇപ്പാന്റെ ഇമ്മേണ്. ആ തള്ള കൊറേ ആയി അങ്ങനെ കിടക്കുണൂ''- പെണ്ണിന്റെ ഉമ്മയില്‍ നിന്ന് ചെക്കന്റെ ഉമ്മയ്ക്കു വൈകിലഭിച്ച മറുപടി.

രണ്ടാംകാഴ്ച- കല്യാണംകഴിഞ്ഞ് സ്വന്തം വീട്ടില്‍ ആദ്യമായി കയറിവന്ന പെണ്കുട്ടിയോട് വരന്‍ ആദ്യം ആവശ്യപ്പെട്ടത്; സ്വന്തം ഉമ്മയെ ഒരിക്കലും വെറുപ്പിക്കരുതെന്നും തനിക്കാദ്യമായും അവസാനമായും  പറയാനുള്ളതിതാണെന്നുമായിരുന്നു.

ആദ്യത്തെ വീട്ടില്‍ നിന്നിറങ്ങുന്ന പെണ്ണിനെ, മാതാവിനെ സ്നേഹിക്കുന്ന  എത്രപേര്‍ സ്വീകരിക്കും. രണ്ടാമത്തെ വീട്ടിലെ ചെക്കനെപ്പോലെ ഇവിടെ എത്രപേരുണ്ടാവും. നാം ജീവിക്കുന്നത് രണ്ടുലോകങ്ങളിലാണ്.

(ജാതകദോഷം മൂലം വിവാഹംവൈകിയ കോഴിക്കോട്ടെ പത്രക്കാരനായ ആത്മസുഹൃത്ത് അഭിക്ക് പ്രായം 35ല്‍ വിവാഹമെത്തി. കാത്തിരുന്നുകിട്ടിയ പങ്കാളി എന്റെ സ്വന്തം നാടായ മലപ്പുറം വേങ്ങരയില്‍ നിന്ന്. അഭിലാഷിനും ഇന്ദുവിനും മംഗളാശംസകള്‍)

15 comments

  1. ഏതായാലും തേങ്ങ ഞാനുടച്ചു.ഒന്നുമില്ലേലും നമ്മള്‍ നാട്ടുകാരല്ലെ?
    ഇന്നത്തെ ലോകം വല്ലാത്ത ലോകം.

    ReplyDelete
  2. പ്രായമായവര്‍ ഉണ്ടെന്നു പറയുന്നത് തന്നെ കുറച്ചിലായി കാണുന്ന ഒരു വലിയ വ്ഭാഗവും സ്വന്തം മാതാപിതാകളെ ഇപ്പോഴും സ്നേഹിക്കുന്ന ഒരു ചെറുവിഭാഗവും എന്നല്ലാതെ എന്ത് പറയാന്‍....

    ReplyDelete
  3. എല്ലാവര്ക്കും വാര്‍ദ്ധക്യം ബാധിക്കുമെന്ന് ഓര്‍ക്കാത്തതെന്തേ ?

    ReplyDelete
  4. ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. അല്‍പസമയം ചിന്തിച്ചിരുന്നു പോയി.

    ReplyDelete
  5. മതാവിന്‍റെ കാലിനടിയിലാണ് നിന്‍റെ സ്വര്‍ഗം . >പ്രവാചകന്‍റെ വാക്കുകള്‍..<

    മക്കളുടെ കാലിന്‍റെ അടിയിലാണ് മതാപിതാക്കളുടെ ജീവിതം . >ഇന്നത്തെ അവസ്ഥ<

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വയസ്സായവര്‍ നാണക്കേടാണന്ന് കരുതുന്നവര്‍ കൂടുന്നു..അതിനാലാവും മുറി പൂട്ടിയിട്ടത്

    നന്ദി ഈ പോസ്റ്റിന്..!

    ReplyDelete
  9. ചിന്തോദ്ദീപകമായ പോസ്റ്റ്‌.സഹൃദയനായ ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  10. വയസ്സായാൽ കൂട്ടിലടക്കപ്പെടുന്ന മാതപിതാക്കൾ....!

    ReplyDelete
  11. വൃദ്ധസദനങ്ങള്‍ പെരുക്കുന്നത് ഇതുകൊണ്ട് തന്നെ.

    ReplyDelete

Write for a change!

Popular Posts