In the name of Allah, the Most Gracious, the Most Merciful

മഅ്ദനിക്കു പിന്നാലെ വേട്ടനായ്ക്കള്‍

മഅ്ദനിയെ വേട്ടയാടുന്നതിലൂടെ കേരളത്തിലെ ഇടതും വലതും പക്ഷങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ നേട്ടമല്ല; നഷ്ടമാണുണ്ടാവുക. മതമൈത്രിയിലും സാമുദായികക്കൂട്ടായ്മയിലും വളര്‍ന്നുവരാന്‍ പ്രയാസപ്പെടുന്ന വര്‍ഗീയശക്തികളെ ജനപ്രതിനിധിസഭയിലേക്ക് ആനയിക്കുന്നതിന് ഉദ്യോഗസ്ഥ-ഭരണകൂട-മാധ്യമ അച്ചുതണ്ട് വഴിയൊരുക്കുന്പോള്‍ തുറന്നഭിപ്രായംപറയാനോ പക്ഷംചേരാനോ ഒരുകക്ഷിയുമില്ല. കാരണം ഗുണ്ടകളും വര്‍ഗീയവാദികളും കള്ളന്മാരും കൊള്ളക്കാരുമൊക്കെ നേതാക്കളും അണികളുമായി ഇരുഭാഗത്തും വിലസുന്നു. രാഷ്ട്രീയത്തിന്റെ പേരിലെ തീവ്രവാദംമൂലം വെട്ടുംകുത്തുമുണ്ടായാല്‍ അതുടനെത്തീരുമെന്നും അല്ലാതെ, മതതീവ്രവാദംപോലെയല്ലെന്നും പറഞ്ഞ് ഇവര്‍ കൈകകഴുകും. ജനാധിപത്യപ്രക്രിയയില്‍‍ രാഷ്ട്രീയകക്ഷ്യേതര വികസന-നന്മ കാഴ്ചപ്പാടുകളെപ്പോലും മതകീയാടിത്തറയുടെ പേരില്‍ തള്ളിപ്പറയുന്ന ഇടതുപക്ഷം, ദലിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും നേതൃത്വത്തിലുള്ള കൂട്ടായ്മയെ ഭയന്ന് വര്‍ഗീയരാഷ്ട്രീയമെന്ന പാഴ്മരത്തെ തഴച്ചുവളരാന്‍ വിടുന്നു.  വര്‍ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്കുള്ള ദൂരം വളരെക്കുറവാണെന്നതിന് പുതിയ രാഷ്ട്രീയനീക്കങ്ങള്‍ തന്നെ തെളിവ്.
മഅ്ദനിയെന്ന ഇരയുടെ പ്രതീകം സമൂഹത്തിനിടയില്‍ കാലാകാലവും നിലനിര്‍ത്തേണ്ടത് ഇടതു-വലതുവിഭാഗങ്ങളുടെ മാത്രം താല്‍പ്പര്യവുമല്ല. മുസ് ലിംലീഗ് പോലുള്ള സാമുദായികപ്പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടുന്ന തരത്തിലേക്ക് സാമുദായികവിഷയങ്ങളില്‍ ഇടപെടുന്നതില്‍ ജമാഅത്തെ ഇസ് ലാമി, പി.ഡി.പി, മുജാഹിദ് മടവൂര് വിഭാഗം, സുന്നി എ.പി വിഭാഗം എന്നിവര്‍ ശ്രദ്ധയൂന്നിത്തുടങ്ങിയതും രണ്ടാം മഅ്ദനിവേട്ടയിലേക്കു നയിച്ച ഘടകങ്ങളിലൊന്നാണ്. മഅ്ദനിയെ എതിര്‍ക്കുന്നതിലൂടെ ഈ വിഭാഗങ്ങളെയെല്ലാം വരുതിയിലാക്കാനും അടിച്ചമര്‍ത്താനും കഴിയുമെന്ന് ഇടതും വലതും ഒരുപോലെ കരുതി. വിവാദങ്ങളെ തീവ്രമാക്കി നിലനിര്‍ത്തി മതസമുഹങ്ങള്‍ തമ്മിലുള്ള അകലംകൂട്ടി ഫാഷിസ്റ്റുകള്‍ വലവിരിച്ചുകാത്തിരിക്കുകയാണ്; നീതിക്ക് തൂക്കുകയറൊരുക്കുന്നതുംകാത്ത്.

(മൂന്നു കള്ളത്തെളിവുകള്‍- കോ­മാ സ്‌­റ്റേ­ജി­ലു­ള്ള മജീദെന്നയാള്‍ മരിക്കുംമുന്പ് മൊ­ഴി­കൊ­ടു­ത്തെന്ന പ്രോസിക്യൂഷന്‍ വാദം, മഅ്ദ­നി­യു­ടെ­സ­ഹോ­ദ­രന്‍ ജമാല്‍ മു­ഹ­മ്മ­ദി­ന്റെ പേരില്‍ ചേര്‍ത്ത കള്ളമൊഴി,
 കേ­ര­ള­പൊ­ലി­സി­ന്റെ 24 മണി­ക്കൂര്‍ സം­ര­ക്ഷ­ണയിലു­ള്ള ഒരാള്‍ അവ­രു­ടെ കണ്ണു­വെ­ട്ടി­ച്ച് കു­ട­കി­ലേ­ക്ക് ഗൂഢാലോചനയ്ക്കെത്തിയതായി കണ്ടെന്ന സാക്ഷിമൊഴി)

11 comments

  1. ഗുജറാത്തില്‍ നരനായാട്ട് നടത്തിയ മോഡിയെ കേസ്സില്‍ നിന്നും ഒഴിവാക്കിയതായിട്ടാണ് പുതിയ വാര്‍ത്ത കേസ്സന്വേഷണം നടത്തിയ സീ ബി ഐ യുടെ മലക്കം മറിച്ചില്‍ ഇതിനു പിറകില്‍ കോണ്‍ഗ്രസ്സും ബീ ജെ പിയും ഒരു ഒത്തുകളി ആടിനെ പട്ടിയാക്കുന്ന അവസ്ഥ ഇതാണ് ഇന്ത്യയിലെ നിലവിലെ നീതിനിയമവാഴ്ച. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ എന്ന് പറയുന്നവര്‍ എവിടെപ്പോയി.

    ReplyDelete
  2. മദനിയുടെ ഗണ്മാന്‍ ഷാജഹാന്‍ ഒരു പി ഡി പി അനുഭാവി ആയിരുന്നു. ആയാളുടെ കൂടെ ഒത്താശയോടെയാണ് മദനി കുടകിലേക്ക് പോയത്. ഈ പോലീസുകാരന്‍ ഇപ്പോള്‍ അനധിക്രുത ലീവിലും ഒളിവിലുമാണ്.

    ReplyDelete
  3. എല്ലാ വിശ്വാസങ്ങളിലും സംഭവങ്ങളിലും സംശയത്തിന്റെ പുഴുക്കുത്തുകള്‍ ഒളിഞ്ഞ് കളിക്കുന്നു.
    എന്ത് വിശ്വസിക്കണം എന്ന ധര്‍മ്മസംഘടത്തിലഅണ്‌ ജനം.

    ReplyDelete
  4. Anonymous said...
    മദനിയുടെ ഗണ്മാന്‍ ഷാജഹാന്‍ ഒരു പി ഡി പി അനുഭാവി ആയിരുന്നു. ആയാളുടെ കൂടെ ഒത്താശയോടെയാണ് മദനി കുടകിലേക്ക് പോയത്....

    ബാക്കിയുള്ള രണ്ടുഗണ്മാന്മാരെ അനോണി മുക്കി. ഇപ്പോള് ലീവില് പോയ ഗണ്മാനെ നമ്മുടെ അനോണിതന്നെ മുക്കിയതാണോ തട്ടിക്കൊണ്ടുപോയതാണോ എന്ന് ആര്ക്കറിയാം. ഇനി കര്ണാടകപോലിസ് ചോദ്യംചെയ്യാന് കസ്റ്റഡിയിലെടുത്തതുമാവാം. സംശയിക്കുകയാണെങ്കില് ആരൊക്കെയാവാം. സംശയമെന്നത് തെളിവാകില്ല സഹോദരാ. വാര്ത്താമാധ്യമങ്ങള്. പ്രത്യേകിച്ച് ചാനലുകള് ഇപ്പോള് പറഞ്ഞത് അടുത്തനിമിഷം മാറ്റിപ്പറയുന്നവരാണ്.

    ReplyDelete
  5. ആരുടെ കൈകളാണ് പുറകില്‍

    ReplyDelete
  6. ആരറിവൂ നിയതിതന്‍ ത്രാസ് തൂങ്ങുന്നതും താനേ താഴുന്നതും..!

    ReplyDelete
  7. നല്ല പ്രതികരണം
    ആശംസകള്‍

    ReplyDelete
  8. നീതി എത്രയും വേഗം നടപ്പാവണം

    ReplyDelete
  9. തടഞ്ഞിടാനാവുകയില്ല കര്‍മ്മ
    പ്രവാഹമാര്‍ഗ്ഗം ഇക്ഷിതിയിങ്കലാര്‍ക്കും
    അതിന്നു മുന്‍മ്പില്‍ തല ചായ്ച്ചിടേണം
    അദമ്യമാം ന്യൂക്ലിയര്‍ ബോംബുപോലും
    (അക്കിത്തം)
    സത്യം തെളിയുന്ന നന്മ വിജയിക്കുന്ന
    ഒരുകാലത്തിന്നായി കാത്തിരിക്കുക .

    ReplyDelete
  10. 1.നിയമ വാഴ്ചയും നീതിയും പുഴു കുത്തി നശിക്കാനും
    ബ്യൂറോക്രസി പൌരാവകാശങ്ങള്‍ക്കു കല്ലറ
    പണിയാനും പാടില്ലല്ലോ അങ്ങിനെ വരികില്‍ പിന്നെന്ത് ജനായത്തം?

    2.തീവ്രവാദമെന്ന ചെളിക്കുഴിയിലേക്ക് കാലെടുത്തു വെക്കുന്ന ഓരോ യുവാവിനും മദനിയുടെ ഇന്നത്തെ 'ദൈന്യതയില്‍' പര്‍വ്വതത്തോളം ഗുണ പാഠമുണ്ട്.വാക്കും വിയര്‍പ്പും ചിന്തയും സമാധാനവും
    വിനഷ്ടമാകാതിരിക്കാന്‍...

    ReplyDelete

Write for a change!

Popular Posts