In the name of Allah, the Most Gracious, the Most Merciful

മാലിന്യക്കൊട്ടയിലെ പുകഭൂതം

ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഏഴുമണിയോടെ കനത്ത മണംകിട്ടി രണ്ട് ഫയര് ഫോഴ്സ് യൂനിറ്റുകള് ഓടിക്കിതച്ചെത്തി പ്രവര്ത്തനസജ്ജമായി. ഒന്നാംനിലയില് തീപ്പിടിത്തമുണ്ടായത്രെ. ഡോക്ടര്മാരും രോഗികളും ജീവനക്കാരുമെല്ലാം ഇറങ്ങിയോടി. ആളുകളൊക്കെ തടിച്ചുകൂടി. പക്ഷേ, പുറത്ത് തീയുടെ ലക്ഷണങ്ങളൊന്നും കാണാനുമില്ല. മൂന്നാംനിലയിലേക്ക് തിരിച്ചുകയറിയ ജീവനക്കാരെ വീണ്ടും പോലിസ് താഴെയിറക്കി. ഒരുമണിക്കൂറോളം തിരഞ്ഞിട്ടും ഫയര്ഫോഴ്സിന് തീ കണ്ടെത്താനായില്ല. കാരണമെന്തെന്നല്ലേ, ഏതോ ഒരു പുകവലിക്കാരന്റെ വികൃതിയായിരുന്നുവത്. മാലിന്യക്കൊട്ടയിലിട്ട പുകക്കുറ്റി, കൂടെക്കിടന്ന പാഴ്വസ്തുക്കളുമായി ചേര്ന്നുനടത്തിയ വിക്രിയ. ഔദ്യോഗികജീവിതത്തില് വലിയൊരു ദൌത്യംതീര്ത്തമട്ടില് അഗ്നിശമനസേന സ്വന്തം ആലയത്തിലേക്ക് മടങ്ങി; ഞങ്ങളും.

ആരാന്റെ കാര്യം- പ്രശ്നങ്ങളൊന്നുമറിയാതെ തങ്ങളുടെ ജോലികളില് മുഴുകിക്കിടന്ന മറ്റ് ഓഫിസുകളിലെ കുറേപേര് ബഹളമൊക്കെയടങ്ങിയപ്പോള് പുറത്തുവന്നു. തങ്ങളിതെത്ര കണ്ടതാ-ഭാവവുമായി. അരദിര്ഹത്തിന്റെ ഒരു പുകഭൂതം പറ്റിച്ച പണി ഇനിയുമാവര്ത്തിക്കുമെന്ന് അവരുടെ മുഖംപറഞ്ഞു.

പടം- ഡോക്ടര് ഗീവസ് മൊബൈലിലെടുത്തത്.

5 comments

  1. ചുറ്റുവട്ടം ഇങ്ങനെയല്ലേ

    ReplyDelete
  2. ഹൊ! ഒരു അര ദിര്‍ഹം കൊണ്ടു ഒരു ഭൂതം!

    ReplyDelete
  3. thanks

    site kandu
    ishtappettu

    nanmakal nerunnu

    yours
    p k mohamad

    ReplyDelete
  4. ഇനിയും വരണം ......
    നന്നാക്കിയെടുക്കാം

    ഞാനും ഖിസ്സയിസില്‍ തന്നെയാ ....?

    ReplyDelete
  5. valare nannaayi avatharippichirikkunnu...... aashamsakal.....

    ReplyDelete

Write for a change!

Popular Posts