In the name of Allah, the Most Gracious, the Most Merciful

മാന്ദ്യം കൈയിട്ടുവാരിയ പിച്ചച്ചട്ടികള്

സാന്പത്തികമാന്ദ്യമെന്നത് നിഘണ്ടുവിലെ ഏറ്റവുമധികം ഉപയോഗിച്ചുകഴിഞ്ഞ വാക്കായി മാറുന്നു. എല്ലാ മാന്ദ്യവും മനുഷ്യനെ ഒടുവില് കൊണ്ടെത്തിക്കുന്നത് ഒരു പൊട്ടിത്തെറിയിലേക്കാണ്. ദുബായിയെ സംബന്ധിച്ച് ഉരുകിയൊലിക്കുന്ന അഗ്നിപര് വതം ഏതുനിമിഷവും പൊട്ടുമെന്ന അവസ്ഥ, വന്മലയിലെ ലാവാപ്രവാഹം തടയാന് ഭരണാധികാരികള് പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെങ്കിലും.
കഴിഞ്ഞദിവസം ഉച്ചയൂണ് കഴിഞ്ഞു തിരിച്ചുവരുന്പോള് റോഡിനരികെ വലിയൊരാള്ക്കൂട്ടം. നാട്ടിലെപ്പോലെ, ഓടിച്ചെന്ന് ഉള്ളില്ക്കേറാന് പേടി. അല്പ്പം മാറിനിന്നുനോക്കി. പോലിസിപ്പോഴെത്തും- ആരോ പറഞ്ഞു. എട്ടുമാസമായി ശന്പളമില്ലാതെ പണിയെടുത്ത നാല്പ്പതോളംപേര്, മുതലാളിയെ വളഞ്ഞതാണ്. പട്ടിണികിടക്കാന് ഇനിയും വയ്യെന്നും അന്തിമതീരുമാനമാവാതെ വിടില്ലെന്നും ഭീഷണിയുയര്ന്നു. ബംഗാളിയും ഇന്ത്യനും ശ്രീലങ്കക്കാരനും പാക്കിസ്ഥാനിയുമൊക്കെയുണ്ട്. പൂര്ത്തിയാക്കിയ പ്രവൃത്തികള്ക്ക് കരാര്പ്രകാരം ദിര്ഹം കിട്ടിയില്ലെന്ന് മുതലാളിയുടെ മതം. ഇനിയും പട്ടിണി കിടന്ന് കെട്ടിടങ്ങളുയര്ത്തേണ്ടെന്നു തൊഴിലാളികളും. വൈകാതെ പോലിസെത്തി. കൂടിനിന്നവരെ ഓടിച്ചപ്പോള് ഞാനും മുങ്ങി. പിന്നീടെന്തു സംഭവിച്ചെന്ന് ആര്ക്കറിയാം. ഓരോ പ്രവാസവും ഓരോ ഒളിച്ചോട്ടമാണ്.

മാന്ദ്യച്ചിത്രം- പട്ടിണിക്കു മാത്രം മതദേശഭാഷവര്ണങ്ങളില്ല.

9 comments

  1. സാമ്പത്തിക മാന്ദ്യമില്ലെങ്കിലും ഇത്തരം സഭവങ്ങള്‍ സാധാരണം.
    ലോകത്തിലെ ഓരോരു മനുഷ്യര്‍!!
    വിഷു ആശംസകള്‍

    ReplyDelete
  2. ഓരോ പ്രവാസവും ഓരോ ഒളിച്ചോട്ടമാണ്.

    ഇത് സത്യം.!!

    ReplyDelete
  3. അതെ,
    ഓരൊ പ്രവാസവും ഒളിച്ചോട്ടമാണ്.
    വേരുകള്‍ പറിച്ചുള്ള ഒളിച്ചോട്ടം.


    (ഇറ്റാലിക് അല്ലാതെ എഴുതുന്നതാകും വായനയ്ക്ക് നല്ലതെന്ന് തോന്നുന്നു.
    ചെരിഞ്ഞ അക്ഷരങ്ങള്‍ വായിക്കാന്‍ അസൌകര്യം ഉണ്ടാക്കുന്നുണ്ട്.
    കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളയുന്നതും നന്നായിരിക്കും.)

    ReplyDelete
  4. റാംജി, ഹംസ, ഉമേഷ്, hAnLLaLaTh- എല്ലാവര്ക്കും നന്ദി.
    ചെരിവില്ലാതാക്കി എഴുതാമിനി. വേഡ് വെരിഫിക്കേഷനും കളഞ്ഞു.
    സ്നേഹത്തോടെ നന്ദി.

    ReplyDelete
  5. 'ഓരോ പ്രവാസവും ഓരോ ഒളിച്ചോട്ടമാണ്.'

    സാമ്പത്തിക മാന്ദ്യം..
    ചര്‍ച്ചകള്‍ ഒടുങ്ങിന്നില്ല..

    പരിഹാരമോ..

    തുടരുക.. ഭാവുകങ്ങള്‍..

    ReplyDelete
  6. ബ്ലോഗിലെ ചെറുകുറിപ്പുകള്‍ ഇഷ്ടപ്പെട്ടു
    നാക്കിലയില്‍ വന്നതിനും
    അഭിപ്രായത്തിനും സ്നേഹത്തോടെ

    ReplyDelete
  7. സ്നേഹത്തോടെ നന്ദി. വിമര്ശനങ്ങളും പ്രതീക്ഷിക്കുന്നു

    ReplyDelete
  8. ഓരോ പ്രവാസവും ഓരോ ഒളിച്ചോട്ടമാണ് ! അത് ശരിതന്നെ !

    ReplyDelete

Write for a change!

Popular Posts