In the name of Allah, the Most Gracious, the Most Merciful

അപ്പൂപ്പന്‍താടികള്‍

മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള്‍ പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്‍താടികളുണ്ടായിരുന്നു. അന്നവ എന്നെത്തേടി നടക്കുകയായിരുന്നു. ഇന്ന് ഞാനവയെയും.

ഒറ്റ അപ്പൂപ്പന്‍താടി പോലും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. മേയാന്‍ പുല്‍മേടുകളും തലചായ്ക്കാന്‍ ചുമലുകളും ഇല്ലാതായിപ്പോയതാണ് അവയുടെ തിരോധാനത്തിനു കാരണമെന്നൊന്നും ഞാന്‍ കരുതുന്നില്ല. വംശനാശം സംഭവിച്ചുപോയതുതന്നെയാവും.

പണ്ടു ചന്തയിലുണ്ടായിരുന്ന തൊട്ടാല്‍ കത്തുന്ന വടിലൈറ്റുകളെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. അതെന്താണൊന്നൊരെത്തുംപിടിയും ഇനിയും കിട്ടുന്നില്ല. എന്നാലും എന്തോ നഷ്ടപ്പെട്ടെന്ന തോന്നല്‍. അങ്ങനെയെങ്കില്‍ ചെറുപ്പത്തില്‍ കൌതുകക്കാഴ്ച സമ്മാനിച്ചിരുന്ന അപ്പൂപ്പന്‍താടികള്‍ക്കു സംഭവിച്ചതോര്ക്കുന്പോള്‍ എന്തായിരിക്കും വികാരം.

ആരെങ്കിലും എവിടെയെങ്കിലും ഒരു അപ്പൂപ്പന്‍താടിയെ കണ്ടുമുട്ടിയാല്‍ അറിയിക്കാനപേക്ഷ. ഒരുപക്ഷേ, എനിക്കു നഷ്ടപ്പെട്ട ബാല്യത്തെ അല്‍പ്പനേരത്തേക്കെങ്കിലും തിരിച്ചുതരാന്‍ അതിനായെങ്കിലോ...

(ശ്രദ്ധിക്കപ്പെടാതെകിടന്ന ഓര്‍മ്മയുടെ ഓരത്തുനിന്നും)

8 comments

  1. കണ്ടാല്‍ അറിയിക്കാം ...പഴയ നമ്പര്‍ തന്നെ അല്ലെ ?..........

    ReplyDelete
  2. ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ മനസ്സും ഒരപ്പൂപ്പന്‍താടിയായി. അതങ്ങിനെ പറന്നു പറന്നു വര്‍ഷങ്ങള്‍ക്കു പുറകോട്ട് പോയി..എന്റെ കുട്ടിക്കാലത്തേയ്ക്ക്.

    ReplyDelete
  3. നന്നായി, ശരിയാണ് ഇപ്പോഴും അപ്പൂപ്പന്താടിയെ കാണുമ്പോൾ കുട്ടിയാവാറുണ്ട്, മറ്റൊന്നിനും അത്ര ഇഫക്റ്റ് തോന്നിയിട്ടില്ല

    ReplyDelete
  4. നാട്ടിന്‍ പുറങ്ങളില്‍ അപൂ ര്‍വമായി ഇപ്പോഴും കാണാന്‍ കഴിയും. ഗ്രാമം വിട്ടു ഫ്ലാറ്റ് സംസ്കാരത്തിലേക്ക് മാറിയ മലയാളിക്ക് എന്തോന്ന് അപ്പൂപ്പന്‍ താടി...മഞ്ചാടിക്കുരു....അമൃത് വള്ളികള്‍ .....അങ്ങനെ അങ്ങനെ എന്തെല്ലാം.
    നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം

    ReplyDelete
  5. എനിക്കും പറക്കണം ഒരപ്പൂപ്പന്‍ താടിയായി ദൂരെ ദൂരെ..

    ReplyDelete
  6. ആഹാ...എത്ര മനോഹരം. അത് പറന്നു പറന്ന് ഒകുന്നത് നോക്കിയിരിക്കാന്‍.

    ReplyDelete
  7. കൊച്ചുവാക്കുകളിലൂടെ മനോഹരമായ ഒരു വിവരണം....

    ReplyDelete

Write for a change!

Popular Posts