In the name of Allah, the Most Gracious, the Most Merciful

വായുണ്ടെങ്കില് വായുവില് സമയംകളയാം

അക്ഷരം അക്ഷയഖനിയാണ്. തേങ്ങയാണ്. മാങ്ങയാണ്. അതു തറയില് നിന്നുതുടങ്ങി തത്ത്വശാസ്ത്രത്തിലെത്തും. ഭാഷയെ വരദാനമായിക്കിട്ടിയതാണെന്നും പറയും. 56 അക്ഷരങ്ങള് കൊണ്ട് മലയാളിയെ മെരുക്കാനാവില്ലെന്നറിയുന്ന ചിലര് തുടങ്ങിവച്ചതാണ് എഫ്.എം റേഡിയോ ചാനലുകള്. പ്രവാസിയുടെ ഹൃദയമിടിപ്പെന്ന പേരില് ഇവര് നടത്തുന്ന ഓണ് എയര് പേക്കൂത്തുകള് ചെവിക്കല്ലുപൊട്ടിക്കുന്ന തരത്തിലാവാറുണ്ട്. കിഞ്ചനവര്ത്തമാനങ്ങള് കൊഞ്ഞനവര്ത്തമാനങ്ങളാക്കാന് പ്രവാസിയുടെ സ്വകാര്യതയെപ്പോലും കടന്നാക്രമിക്കുന്നു ജോക്കിയെന്ന ഈ ജാക്കികള്. ഒരാളുടെ ജന്മദിനം, വിവാഹവാര്ഷികം തുടങ്ങിയ വിശേഷദിവസങ്ങള് പോലും മുറിയിംഗ്ലീഷും പാതിമലയാളവും ചേര്ത്ത് ഇക്കൂട്ടര് മസാലപ്പരുവത്തിലാക്കി പൊതുജനത്തിനാകെ ഉണ്ണാന് കൊടുക്കുന്നു. അതിനു കാരണക്കാരോ, ശ്രോതാക്കളില് ചില മനോരാഗികളും. സ്വയം പല്ലില് കുത്തി മറ്റുള്ളവരെ മണപ്പിക്കാന് എന്തുരസം. ചുരുക്കിപ്പറഞ്ഞാല്, അടുത്ത ബന്ധുവിന്റെ മരണത്തില് വിഷമിച്ചിരിക്കുന്ന മലയാളിയായൊരുവനും കിട്ടി, സുഹൃത്തിന്റെ വക- ഓണ് എയറില് ഫ്രീ പ്രാങ്ക് കാള്, ആര്ക്കെന്തായാലുമിവര്ക്കെന്താ- പണം കിട്ടണം, ടൈം സ്കെഡ്യൂളും തീര്ക്കാം.

വാല്- ഇതെഴുതിയ ഞാനെന്തൊരരസികന്...കൂട്ടത്തില്ക്കൂട്ടരുത്.
 

1 comment

Write for a change!

Popular Posts