എഴുതാതെപോയ അനേകം അനുഭവങ്ങളുണ്ട്. നീണ്ട ഇടവേളകളെപ്പോഴും അവസാനിച്ചുപോയേക്കാവുന്ന ജീവിതത്തെ ഓർമ്മിപ്പിക്കുന്നു. ജീവിതം സൌഭാഗ്യങ്ങളോരാന്നായി കൊണ്ടുവന്നു തരുന്പോഴും നഷ്ടങ്ങളുടെ കണക്കുപുസ്തകവും കനംകൂടി വരുന്നുണ്ട്. എഴുത്ത് എന്നെന്നേക്കുമായി നിലച്ചുപോവുന്നൊരു കാലത്തെക്കുറിച്ച് ചിന്ത വരുന്പോഴൊക്കെ, മാറ്റത്തെക്കുറിച്ച് ചിന്തിക്കും. മനസ്സ് മരവിച്ചുപോവാതെ നിലനിർത്താൻ ദൈനംദിന കാഴ്ചകൾ അനുവദിക്കുന്നില്ല. പ്രതികരണശേഷി എന്നേ നശിച്ചു. ആദർശം പലപ്പോഴായി പണയവുംവച്ചു. ഇനി എന്താണ് എഴുതേണ്ടത്. ആർക്കു വേണ്ടിയാണ് ശബ്ദിക്കേണ്ടത്. സ്വയം മാറ്റത്തിനു വഴിയൊരുക്കാൻ മൌനമാവും നല്ലത്.
മൌനത്തിന്റെ ഭാഷ- അതേത് മഷിയിലാണു അച്ചടിക്കേണ്ടത്?!
മൌനത്തിന്റെ ഭാഷ- അതേത് മഷിയിലാണു അച്ചടിക്കേണ്ടത്?!

No comments
Write for a change!