In the name of Allah, the Most Gracious, the Most Merciful

'അമ്മ'യുടെ അവകാശികൾ

സിനിമാതാരങ്ങൾ പ്രതിയും ഇരയുമായ കേസ് മാധ്യമങ്ങൾ നന്നായി വാദിച്ച് പ്രതിയെ പിടികൂടാൻ യത്നിച്ചു. എന്നാൽ, നടൻ പ്രതിയും സാധുപെൺകുട്ടി ഇരയുമായ 'പഴയ' കേസിനെന്തു സംഭവിച്ചെന്നുകൂടി പറയണം. സജീവ രാഷ്ട്രീയക്കാർ ഉൾപ്പെട്ടിരുന്നെങ്കിൽ 'പഴയ' കേസിന്റെ വിധിതന്നെയാവും ഇതിനുമെന്ന് മനസ്സിലാക്കാൻ അരിയാഹാരം കഴിക്കണമെന്നില്ല.


കുറ്റാരോപിതരെ സംരക്ഷിക്കാത്ത ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ഇവിടയുണ്ടോ. മിനിമം മതസംഘടനയെങ്കിലും. ആത്മവിചിന്തനവും സ്വയംവിമർശനവുമെല്ലാം സ്വന്തം വീടകങ്ങളിൽനിന്നു തന്നെ തുടങ്ങാം നമുക്ക്. ആ മാതൃകയാണു Women in Cinema Collective നമുക്ക് കാണിച്ചുതന്നത്. ശരിക്കും ഈയാശ്വാസം അവർക്ക് അവകാശപ്പെട്ടതാണ്; പിന്നെ, പീഡിപ്പിക്കപ്പെടുന്ന ഒരായിരം പെണ്ണുങ്ങൾക്കായി ശബ്ദിച്ച ഒരേയൊരു നടിക്കും....


അവനവനും സ്വന്തക്കാർക്കും വേണ്ടി മാത്രമായിപ്പോവുന്ന സെലക്റ്റീവ് മാധ്യമപ്രവർത്തനത്തിനിടയിൽ, കിടമൽസരവും പ്രതികാരബുദ്ധിയുമാണ് ദിലീപ് കേസിൽ മുഖ്യധാരാ മാധ്യമങ്ങളെ ബഹുദൂരം മുന്നോട്ടുനയിച്ചതെന്ന് അന്തിച്ചർച്ചകൾ പറയുന്നു.

(Women in Cinema Collective, സത്യത്തിൽ 'അമ്മ'യെന്നു വിളിക്കേണ്ടത് നിങ്ങളുടെ സംഘടനയെയാണ്.)

No comments

Write for a change!

Popular Posts