''തിരുവനന്തപുരം വിട്ട് എങ്ങോട്ടുമില്ല അനിയാ. വയസ്സായ അച്ഛനെയും അമ്മയെയും നോക്കേണ്ട ചുമതല വീട്ടിലെ മൂത്ത പുത്രനായ എനിക്കാണ്. ഭാര്യവീട്ടിലാണെങ്കില് അവിടെയും മൂത്തയാള്‍ എന്റെ ഭാര്യ തന്നെ. ഇത്രയും വളര്‍ത്തി വലുതാക്കിയതല്ലേ. വയസ്സാകുമ്പോള്‍ ഉപേക്ഷിക്കാന്‍ മനസ്സുവരുന്നില്ല. വീട് ഒരു സ്വര്‍ഗ്ഗമാണ്, പട്ടിണി ആണെങ്കിലും.......''
മാധ്യമപ്രവർത്തനം കൊണ്ട് മാത്രം ജീവിക്കാനാവില്ലെന്നു വന്നപ്പോഴാണു വീണ്ടും പ്രവാസത്തിലെത്തിയത്. ഒറ്റ മകനായിട്ടും വയസ്സുകാലത്ത് മാതാപിതാക്കളോടൊത്ത് ജന്മനാട്ടിൽ ജീവിക്കാനാവാത്ത വിഷമം ഉള്ളിലൊതുക്കി കഴിയുന്പോൾ സുഹൃത്തിന്റേതായി വന്ന മെസ്സേജ് (മുകളിൽ) അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണു ഇടുന്നത്. ജീവിതം പോരാടാനുള്ളതു തന്നെയാണെന്നു പഠിപ്പിച്ച ആ സുഹൃത്തിന് പടച്ചവൻ സർവൈശ്വര്യങ്ങളും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
വക്കീൽപ്പണി ഉപേക്ഷിച്ച് മാധ്യമപ്പണിക്കിറങ്ങിയ സഹപാഠികളും സുഹൃത്തുക്കളുമേറെയുണ്ട്. ഒരേസമയം രണ്ടു പണിയുമെടുക്കുന്നവരുമുണ്ട്. പട്ടിണിയായിട്ടും പത്രപ്രവർത്തനവും നാടും വിടാതെ ജീവിക്കുന്ന ഒട്ടേറെ സഖാക്കളെ ഈ വേളയിലോർക്കുന്നു. വർഷങ്ങളോളം കരാർജോലിക്കാരും ഗുമസ്തൻമാരുമായി മേലാപ്പീസർമാരുടെ കീഴിൽ വെയിലും മഴയും തുപ്പലുമേറ്റ് പണിയെടുക്കുന്ന സാധാ മാധ്യമ- അഭിഭാഷകർ നീതിതേടി മുതലാളിമാർക്കും സർക്കാരിനുമെതിരേ സമരരംഗത്തിറങ്ങുന്നതോടെ തീരുന്നതാണ് ഇപ്പോഴത്തെ പുകിലുകൾ.
വാമൊഴി: ട്രെയ്നീ ജേർണലിസ്റ്റും ജൂനിയർ വക്കീലും ഒന്നുതന്നെ. ട്രെയ്നിങ്ങെന്ന് തീരുമെന്ന് ഒരുറപ്പും ലഭിക്കാതെ എത്രനാളും പ്രാക്ടീസ് ചെയ്തോളും.
No comments
Write for a change!