സ്വാതന്ത്ര്യസമരസേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ
കുടുംബപരന്പരയിൽപ്പെട്ട എഴുപത്തഞ്ചുകാരിയെക്കുറിച്ചാണു ഇനി പറയാനുള്ളത്. അരീക്കോട് മേത്തലങ്ങാടിയാണു ദേശം. അഞ്ചു മക്കളെ പ്രസവിച്ചു. മക്കളും അവർക്കെല്ലാംകൂടി പതിനഞ്ച് പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ 'കാരണവത്തി' (കാരണവരെന്നെഴുതാനാവില്ലല്ലോ). നല്ല ഒരുമയും കൂടുന്പോൾ ഇന്പംകൂടുന്നതുമായ കുടുംബത്തിൽ ആരോഗ്യവതിയായി ജീവിക്കുകയാണവർ.
ബന്ധം: മുത്തശ്ശിക്കഥകൾ പോലും അന്യമായ കാലത്ത് ഇത്തരം കാരണവത്തികളാണു പല കുടുംബങ്ങളുടെയും ആശ്വാസം. എന്റെ പത്നിയുടെ ഉമ്മമ്മ അഥവാ ബാപ്പയുടെ മാതാവാണു സൈനബിയാത്ത. ജീവിതയാത്രയിൽ മിക്ക അണുകുടുംബങ്ങളും വഴിമുട്ടിനിൽക്കുന്പോൾ മാർഗ്ഗഗദീപങ്ങളായി സൈനബിയാത്തമാർ ജ്വലിച്ചുനിൽക്കട്ടെ.

ആണുങ്ങളേക്കാൾ ചിലപ്പോൾ പെണ്ണുങ്ങൾക്കാവും കാര്യപ്രാപ്തിയും ധൈര്യവും ജീവിതനൈപുണ്യവും. ഇവരെ വൃദ്ധയെന്നു വിളിച്ചാൽ തെറ്റാവും. ദൈവാനുഗ്രഹത്താൽ അത്രയ്ക്കും ഊർജ്വസ്വലയായി കുടുംബത്തെ നയിക്കുന്നവരാണവർ. കുടുംബത്തിൽ ഏതൊരാൾക്കും എന്തസുഖം വന്നാലും ആദ്യം സൈനബിയാത്തയെയാവും വിളിക്കുക. കുടുംബത്തിലൊരു പ്രസവമുണ്ടാവാൽ അതും കൈകാര്യം ചെയുന്നതും അവർതന്നെ. ആണുങ്ങളെല്ലാം പിന്നാക്കംപോവുന്ന ജീവിതപ്രശ്നങ്ങൾ കൈകാര്യം ചെയാനും പേരമക്കളുടെ 'ഉമ്മമ്മ' സദാറെഡി. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കിലും അതൊക്കെ തരണംചെയ്ത് ആൺമക്കൾക്കു ധൈര്യംകൊടുക്കുന്നതും അവർതന്നെ.
പേരമക്കളാരെങ്കിലും പ്രസവമടുത്തുനിൽക്കുകയാണെങ്കിൽ നിർദേശോപദേശങ്ങളുമായി ഉമ്മമ്മ അരികത്തുണ്ടാവും. ഇതിനാൽത്തന്നെ എം.ബി.ബി.എസിൽ നിന്ന് ചാടിയതാണു ഉമ്മമ്മ എന്നാണു അവരെപ്പറ്റി മക്കൾ പറയുന്നത്. ഒരുപക്ഷേ, ഈ ധൈര്യം ബ്രിട്ടീഷുകാരെയും ഒറ്റുകാരെയും വിറപ്പിച്ച ധീരസമര സേനാനിയുടെ കൊച്ചുമകളായതു കൊണ്ടാവുമെന്നാണു കരുതുന്നത്. സമുദായത്തിലെ അനാചാരങ്ങളെയും അധർമ്മങ്ങളെയും എതിർക്കാനും സമീപ കുടുംബങ്ങളിൽനിന്ന് വിവിധ പ്രശ്നങ്ങളിൽ അഭിപ്രായംതേടി വരുന്നവർക്ക് ഉപദേശം നൽകാനും ഒരുമടിയും കാണിക്കാറില്ല.
ബന്ധം: മുത്തശ്ശിക്കഥകൾ പോലും അന്യമായ കാലത്ത് ഇത്തരം കാരണവത്തികളാണു പല കുടുംബങ്ങളുടെയും ആശ്വാസം. എന്റെ പത്നിയുടെ ഉമ്മമ്മ അഥവാ ബാപ്പയുടെ മാതാവാണു സൈനബിയാത്ത. ജീവിതയാത്രയിൽ മിക്ക അണുകുടുംബങ്ങളും വഴിമുട്ടിനിൽക്കുന്പോൾ മാർഗ്ഗഗദീപങ്ങളായി സൈനബിയാത്തമാർ ജ്വലിച്ചുനിൽക്കട്ടെ.

No comments
Write for a change!