മണ്ണില്‍ നിന്നാണ് മനുഷ്യന്റെ വരവ്. അവിടേക്ക് തന്നെയാണ് അവന്റെ പോക്കും. മണ്ണിനോടെന്നും മനുഷ്യന് ആര്‍ത്തിയാണ്. ആറടി മണ്ണില്ലാത്തവന്റെ സങ്കടംപോലും മറ്റൊന്നല്ല.
ജീവിച്ചിരിക്കുന്പോള്‍ മണ്ണില്‍ ചെരുപ്പമര്ത്തി നടന്നവന് അതിന്റെ വിലയറിയില്ല. കൂടെയുള്ളവര്‍ ഓരോരുത്തരായി മണ്ണിനടിയിലേക്കു പോവുന്പോള് മൂന്നുപിടി മണ്ണെടുത്ത് നാം മണ്ണിന്റെ വിലയറിയിക്കുന്നു. എന്നാലും മനുഷ്യന് ജീവിച്ചിരിക്കുന്പോള്‍ മണ്ണ് പിടിച്ചടക്കാന്‍ ഓടിനടക്കുകയാണ്. ആദ്യം അന്തിയുറങ്ങാന്‍ ഇത്തിരി മണ്ണ്. പിന്നെ കൃഷി, സ്വത്ത് എന്ന പേരില്‍ വീണ്ടും മണ്ണ് വാങ്ങിക്കൂട്ടുന്നു.
മണ്ണിന്റെ രാഷ്ട്രീയമാണ് ലോകം മുഴുക്കെ നാം കാണുന്നത്. ഇങ്ങ് മുത്തങ്ങ മുതല്‍ ഇറാഖ് വരെ ഇതാണ് വരച്ചുകാട്ടുന്നത്. മരണം വന്നുവിളിക്കുന്പോള് പോലും മണ്ണിനെപ്പറ്റി സംസാരിച്ചവരുണ്ട്. ഇത്രമേല്‍ മണ്ണിനെ സ്നേഹിക്കാന്‍ ഓരോ മണ്ണും ബാക്കിവയ്ക്കുന്നത് ഒട്ടനവധി ചരിത്രങ്ങളാണ്. ഓരോ അസ്തമയത്തിന് ശേഷവും ഓരോ സൂര്യോദയമുണ്ടാവുമെന്ന് നാം മുന്‍ വിധിയോടെ കാത്തിരിക്കുന്നു. ഒരുനാള്‍ മണ്ണ് കീഴ്മേല്‍ മറിയുമെന്ന് ആരെങ്കിലും ഓര്‍ത്താല്‍ തന്നെ തനിക്കുള്ള മണ്ണുകൂടി കണ്ടുവെച്ചിട്ടേ അവര്‍ കണ്ണടയ്ക്കൂ.
മണ്ണിനോടാര്ത്തിയില്ല, എന്നാലും സ്വന്തം മണ്ണിനോട് അടങ്ങാത്ത അഭിനിവേശം മനസ്സില്‍. എനിക്കുമേലെ മണ്ണുവരുന്നതിനു മുന്‍പ് സ്വന്തം മണ്ണൊന്നു സന്ദര്ശിക്കാനായെങ്കിലെന്ന് ആശിക്കുന്ന അനേകായിരം പ്രവാസികള്‍ക്കായി മനസ്സില്‍ ഒരുപിടി മണ്ണ്.......
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
No comments
Write for a change!