In the name of Allah, the Most Gracious, the Most Merciful

തീക്കട്ടയിലെ ഉറുന്പുകള്

ദുബായിയെ ഗ്രസിച്ച സാന്പത്തികമാന്ദ്യത്തെ ചൂഷണോപാധിയാക്കിയിരിക്കുകയാണു ഇവിടത്തെ ചിലര്. പരിചയക്കാരനായ ഒരു കെട്ടിടക്കാവല്ക്കാരനില് നിന്ന് ഇന്നു രാവിലെയാണു വിവരമറിഞ്ഞത്. സംശയകരമായി ആരെക്കണ്ടാലും പോലിസിനെ വിവരമറിയിക്കണമെന്ന് നിര്ദേശമുണ്ടത്രെ. അടുത്തിടെ ദുബായിയില് നിരവധി കവര്ച്ചകളുണ്ടായി. കഴിഞ്ഞദിവസം അര്ധരാത്രി, സത് വയിലെ ബില്ഡിങ്ങ് പാര്ക്കിങ് ഏരിയയിലാണ് ഒടുവിലത്തേത്. ഏഴു ബലൂചിചെറുപ്പക്കാര് റെയ്ഞ്ച് റോവര് കാറിനടുത്ത് സംശയാസ്പദമായി നില്ക്കുന്നത് സി.സി.ടി.വിയില് കണ്ട വാച്ച് മാന്, ഒറ്റയ്ക്കു പുറത്തിറങ്ങി. ചോദ്യംചെയ്യാന് തുടങ്ങുംമുന്പേ സംഘാംഗം കത്തിയൂരി മലയാളിയായ വാച്ച്മാന്റെ വയറില് കുത്തിക്കയറ്റി, കൂട്ടംചേര്ന്നു ക്രൂരമായി മര്ദ്ദിച്ചു. ചോരവാര്ന്നു നിലത്തുവീണ വാച്ച്മാന്റെ നിലവിളികേട്ടെത്തിയ ഫ്ളാറ്റിലെ താമസക്കാര് പോലിസിനെ വരുത്തി, അയാളെ ആശുപത്രിയിലെത്തിച്ചു. കവര്ച്ചാസംഘത്തിലെ ചിലരെ പിടികൂടി, യുവാവിന്റെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. ക്രീമിലെയറുകളെ ജോലിയില് നിന്ന് പിരിച്ചുവിടുന്നത് തുടര്ക്കഥയായതിനാല് മിക്ക ഫ്ളാറ്റുകളും ഇപ്പോള് കാലിയായിക്കിടക്കുകയാണ്. ഉപേക്ഷിച്ചുപോയ വാഹനങ്ങളും മറ്റു സാധനസാമഗ്രികളും കൈക്കലാക്കാനെത്തുന്ന കവര്ച്ചക്കാര് മാന്ദ്യത്തിലുഴലുന്ന നാടിന്റെ ഉറക്കംകെടുത്തുകയാണ്. ശരാശരി-മധ്യവര്ഗ പ്രവാസികളൊക്കെ മാസശന്പളത്തിന്റെ മുക്കാലും സ്വന്തംനാട്ടിലേക്ക് മാസാദ്യത്തിലേ കടത്തുന്നതിനാല് പ്രശ്നം ഗുരുതരമാവുന്നില്ലെന്നു മാത്രം.

(പ്രവാസിപ്പശുവിന്റെ മധുരമനോഹര ശബ്ദമായി മാധ്യമം പ്രവാസിപ്പതിപ്പ്. കറവവറ്റിയ പശുവെങ്ങാന് നാട്ടിലെത്തിയാലോ, ബാക്കിയുള്ളതൊക്കെ കവരാനും നുകത്തില്ക്കെട്ടി വലിക്കാനുമെത്രയാളുകളാ മല്സരിക്കുക.)

14 comments

  1. എന്തൊക്കെയാ നടക്കുന്നത്... അല്ലേ?

    ReplyDelete
  2. വായിച്ചില്ലാ
    ആദ്യ വരിയില്‍ തന്നെ ഒന്നിലതികം വായനാ പ്രശ്നങ്ങള്‍

    ReplyDelete
  3. എന്തൊക്കെയാണാ പ്രശ്നങ്ങള്. പറയൂ ഹാഷിം

    ReplyDelete
  4. മോഡിഫൈ ചെയ്തു, ശരിയായോ എന്നുനോക്കുമല്ലോ.

    ഉപദേശനിര്ദേശങ്ങള് എന്നും വഴികാട്ടുന്നു, നന്ദി

    ReplyDelete
  5. ithippol gulf megalayil koodivarunna oru pravanatha aanu.. saudiye apekshichu valare kuravanu evide.

    ReplyDelete
  6. കടുത്ത നിയമങ്ങളും ശിക്ഷാ നടപടികളുമുള്ള നാട്ടിലിങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ അവസ്ഥയെ പറ്റിയെന്തു പറയാൻ.

    ReplyDelete
  7. ശരിക്കു വായിക്കാന്‍ പറ്റുന്നില്ലല്ലോ...

    ReplyDelete
  8. സാമ്പത്തികമാന്ദ്യം ഇവിടെ ബാധിച്ചിട്ടില്ലെങ്കിലും പോസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇവിടെ ഉള്ളതിനാല്‍ പുറത്തിറങ്ങാന്‍ ഭയമാണ്,പുറത്തിറങ്ങാറില്ല.!

    ReplyDelete
  9. ചില്ലക്ഷരങ്ങള് കിട്ടുന്നില്ല

    ReplyDelete
  10. കലികാലം .. അല്ലാതെന്തു പറയാൻ..

    ReplyDelete
  11. കുമിള എന്നായാലും പൊട്ടണമല്ലോ സലാഹ് ഭായ്.

    ReplyDelete
  12. സലാഹെ. ആദ്യം എന്റെ ബ്ലോഗിലേക്കുള്ള വരവിനു പ്രത്യേക നന്ദി.
    അക്ഷര പ്രശ്നമുണ്ടെന്നു തോന്നുന്നു. എഴുതുന്നത്‌ വായിച്ചു നോക്കിയിട്ട് പോസ്ടിയാല്‍ പോരെ. നിങ്ങളുടെ കുഴപ്പമല്ല, ഫോണ്ട് ആണ് വില്ലന്‍ എന്നാണു തോന്നുന്നത്.
    ശരിയായിട്ടില്ല ഇപ്പോഴും.
    കാലിക പ്രസക്തമായ ഒരു വാര്‍ത്ത. ഇത്തരം ഉണര്‍ത്തലുകള്‍ നല്ലതാണ് എന്നും.

    ReplyDelete
  13. ഭൂകമ്പ പ്രദേശങ്ങളിലും കലാപബാധിത പ്രദേശങ്ങളിലുമെത്തി കൊള്ളയടിക്കുന്ന മനുഷ്യർക്കാണോ സാമ്പത്ഥിക മാന്ദ്യം ഒരു പ്രശ്നമാകുന്നത്. കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ.

    ReplyDelete

Write for a change!

Popular Posts