In the name of Allah, the Most Gracious, the Most Merciful

ഇരട്ടത്തലകളുടെ കുടുംബഭീകരത

ഓരോ അനുഭവങ്ങള്‍ പറയുമ്പോഴും ഓരോ പുതിയ അറിവുകളാണു ജനിക്കുന്നത്. അറിവനുഭവങ്ങളുടെ തീക്ഷ്ണത, വീണ്ടും വീണ്ടും എന്നെ എഴുത്തിനിരുത്തുന്നു. കാണാന്‍ ഇഷ്ടമില്ലാത്തതും കേള്‍ക്കാനാഗ്രഹിക്കാത്തതുമൊക്കെ എന്റെതന്നെ ജീവിതത്തിലേക്ക് കടന്നുവരുന്നതു വല്ലാത്തൊരു സങ്കോചവും വിഷമവുമുണ്ടാക്കുന്നു.
പഴയൊരു സഹമുറിയനാണു കഥാപാത്രം. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊക്കെയുണ്ട്. കക്ഷിയെ ഇരട്ടപെറ്റതാണ്. ഈയിടെ അദ്ദേഹത്തിന്റെ മുറിയിലേക്ക്‍, നാട്ടില്‍ നിന്ന് ഇരട്ടസഹോദരനുമെത്തി. കഴിഞ്ഞദിവസം സഹപ്രവര്‍ത്തകനെയന്വേഷിച്ച് പഴയ താമസസ്ഥലത്ത് ചെന്നപ്പോള്‍ അന്തേവാസികള്‍ ടെലിവിഷമായി കണ്ടുകൊണ്ടിരുന്നതു സാറ്റലൈറ്റ് റസീവര്‍വക നീലച്ചിത്രം. അപ്പോള്‍ത്തന്നെ സലാം പറഞ്ഞിറങ്ങി.

പിന്നീടറിഞ്ഞത്- മുറിയില്‍ സ്ഥിരംകലാപരിപാടികളായ പച്ചത്തെറിവിളി, കള്ളുകുടി, പുകവലി എന്നിവയ്ക്കൊപ്പം നീലച്ചിത്രദര്‍ശനത്തിലും ഇരട്ടകള്‍ ഒത്തൊരുമകാണിക്കുന്നു...!!!!!!

ഇനിയുമിതെഴുതാന് ശക്തിയില്ല.

(മറ്റേ മുറിയില്‍ കൂട്ടിക്കൊടുത്ത്, നാട്ടിലെ അച്ഛന്‍, അമ്മ, സഹോദരി, മക്കള്‍ എന്നിവരടങ്ങുന്ന  കുടുംബത്തെ പുലര്‍ത്തുന്ന ഒരാളുമുണ്ട്- സാമൂഹിക ന്യായം. ലജ്ജാവസ്ത്രം കീറിപ്പോയവന്റെ ന്യൂനത ആരുകണ്ടാലുമെന്താ)

8 comments

  1. സലാഹ്, ധാര്മിക രോഷം മനസ്സിലാകുന്നുണ്ട് , ലോകം വല്ലാതെ മാറിപ്പോവുകയാണ്‍. പടമെന്താ, ഡിഎന്‍ എ ഡബിള്‍ ഹെലിക്സാണോ, ഇരട്ടയുടെ പ്രതീകം?

    ReplyDelete
  2. നമ്മള്‍ കാണാത്തിടത്തെക്ക് കാലം സഞ്ചരിച്ച് കൊണ്ടിരിക്കുന്നു....
    ഹാ..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...

    ReplyDelete
  3. nannayi itaykku nirthiyathu........

    ReplyDelete
  4. എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി അവന്‍റെ റൂമില്‍ അനുജന്‍ നീല ചത്ര സീഡികള്‍ കൊണ്ട് വന്ന് കണ്ടതിനു ശേഷം ജ്യേഷ്ടനുകൊടുക്കാനായി മറ്റുള്ളവരെ ഏൽപ്പിക്കുന്ന ഒരു ജ്യേഷ്ടാനുജന്മാര്‍ ഉണ്ടെന്ന്.. ഞാന്‍ അന്ധാളിച്ചുപോയി അത് കേട്ടപ്പോള്‍... “മാന്യന്മാര്‍“ ഒന്നിച്ചിരുന്നു കാണാറില്ലാത്രെ.

    ReplyDelete
  5. http://dndn2.com/vb/index.php

    ReplyDelete

Write for a change!

Popular Posts