ആറിലോ ഏഴിലോ പഠിക്കുന്നു. ഒരാളോടും വിദ്വേഷംപുലര്ത്താതെ, പേടികലര്‍ന്ന അമ്പരപ്പോടെ ലോകത്തെ കാണുന്ന കാലം. സ്കൂള്‍വിട്ട് വീടണയാന്‍ എല്ലാവരും ഓടുകയാണ്. തൊട്ടടുത്ത ക്ലാസിലെ വിദ്യാര്‍ഥി നേരെവന്ന് ദേഹത്തേക്ക് വീണു. കുട്ടികള്‍ക്കിടയില്‍ നിലത്തുകിടന്ന് അവനെയൊരു നോട്ടംനോക്കിയതേയുള്ളൂ. ദേഷ്യംകലര്‍ന്ന മുഖത്തോടെ അവന് തിരിച്ചൊന്നു നോക്കി.
''എന്തിനാ എന്നെ തള്ളിയിട്ടത്''- വിഷമത്തോടെ ഞാന്‍ ചോദിച്ചു. അവന് മറുപടിയൊന്നും പറഞ്ഞില്ല. പകരം കരിങ്കല്ലിന്റെ ഒരു ചീളെടുത്ത് എന്നെ എറിഞ്ഞു. കല്ലുനേരെ മുഖത്തിനു നേരെയാണു വന്നത്. ഒഴിഞ്ഞുമാറാന്‍ സമയംകിട്ടിയില്ല. ചുണ്ടുമുറിഞ്ഞ് കല്ല് വായില്‍ താഴത്തെ നിരയിലെ പല്ലില്ക്കൊണ്ടു. നല്ല തരിപ്പ്, ചോരപൊടിഞ്ഞു. വേദനകൊണ്ട് കണ്ണുനിറഞ്ഞു. എന്തുതെറ്റുചെയ്തിട്ടാണ് ഇങ്ങനെ ചെയ്തതെന്നു ചോദിക്കാന്‍ മനംപിടഞ്ഞു. ചോദിച്ചില്ല. അവന് വീണ്ടുമെറിഞ്ഞാലോ?! ഒരക്ഷരമുരിയാടാത്ത മുറിവേറ്റ വായും മനസ്സുമായി വീട്ടിലേക്കു നടന്നു.
പത്രപ്രവര്‍ത്തകനായ ശേഷം ഇടയ്ക്കൊക്കെ ആ പഴയ സഹപാഠിയെ കാണാറുണ്ട്. അവനിപ്പോള്‍ എന്നെ 'ഭയങ്കര' കാര്യമാണ്. വിശേഷങ്ങളൊക്കെ ചോദിക്കും. പഴയ സംഭവം ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല. ഓര്മ്മിപ്പിക്കാറുമില്ല.
പൊട്ട്: ഒരു ചെറുപ്പം മറ്റൊരു ചെറുപ്പത്തിന് നല്കിയ സമ്മാനമായി പല്ലിനൊരറ്റം ചെറുതായി മുറിഞ്ഞുകിടക്കുന്നുണ്ട്. ഇടയ്ക്കൊക്കെ 'പക്വത'യോടെ മറ്റുള്ളവര്‍ എന്നോടും ഞാന്‍ തിരിച്ചും ദേഷ്യപ്പെടുമ്പോള്‍ വായതരിക്കും. മരിച്ച് മണ്ണോടുചേരുംവരെ ആ ചെറിയ പൊട്ടും 'മാറാതരിപ്പും' ചെറുപ്പംവിടാതെ അവിടെക്കിടക്കും.
ആഹാ...നല്ല കുട്ടിത്തമുള്ള ഒരു കുറിപ്പ്
ReplyDeleteബാല്യത്തിലെ ഓരോ അടയാളങ്ങള്‍ !!!!
ചെറുപ്പം കൈവിടാതിരിക്കാനുള്ള നല്ലൊരു സമ്മാനം അല്ലെ.
ReplyDeleteഅത് ആരാ സലാഹൂ ?
ReplyDelete:)
ReplyDelete