സമയം മഗ് രിബ് ബാങ്കിനോടടുക്കുന്നു. കുറെ ഒട്ടകങ്ങളും ടെന്റുകളും താണ്ടി യാത്രാസംഘം ചരക്കുമായി മുന്നോട്ടുനീങ്ങുന്നു. മുന്നിൽ നീങ്ങിയ വാഹനത്തിനു പിറകെ പൊടുന്നനെയാണു ടയോട്ട പിക്കപ്പുമായി ഒരറബിച്ചെക്കൻ പാഞ്ഞെത്തിയത്. ഈ ഏരിയയിലേക്കു കടക്കരുതെന്നും ഇടയൻമാർക്കൊന്നും നൽകരുതെന്നും ഭീഷണി. കാറിനു പിറകെ സഹായംതേടി ഓടിയ ബംഗാളി ഇടയനെ തിരിഞ്ഞുനോക്കാൻ പോലുമാവാതെ, ഗത്യന്തരമില്ലാതെ മടക്കം. അതിനിടെ, അറബിപ്പയ്ഠൻ വിളിച്ചറിയിച്ചതുപ്രകാരം കാറിൽ ചീറിയെത്തിയ പിതാവിന്റെ വക ചോദ്യംചെയ്ഠലും ഭീഷണിയും മരുക്കാടുകടത്തലും. വിഷമത്തോടെ സംഘം മറ്റു വഴികളിലൂടെ യാത്രതുടരുകയും വഴിയിൽക്കണ്ട ഇടയൻമാര്ക്ക് സഹായമെത്തിക്കുകയും ചെയ്തു.
അഗതികള്‍ക്ക് അര്‍ഹതപ്പെട്ട ആഹാരം അവര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കാത്തവര്‍ മതനിഷേധികളാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (107:1-3). അഗതികളെ വിരട്ടുകയും അവർക്ക് സഹായമെത്തിക്കുന്നവരെ ആട്ടിയകറ്റുകയും ചെയ്ഠുന്ന കൂട്ടങ്ങൾ പെരുകുകയാണ്. അത്രകണ്ട് നാം സ്വാർത്ഥതയിൽ മുങ്ങിപ്പോയിരിക്കുന്നു.
മണൽക്കൂന: മരുഭൂമിക്കുള്ളിലെ മസ്ജിദ് ഇമാം യാത്രാസംഘത്തോടൊപ്പം ആദ്യാവസാനം കൂടെയുണ്ടായിരുന്നു, ഇടയൻമാർക്കു സഹായമെത്തിക്കാൻ. ഇമാമിന്റെ അസൌകര്യങ്ങളുടെ കുടുസ്സുമുറി കണ്ട യാത്രാസംഘം മടങ്ങുന്പോൾ പ്രാർത്ഥനയോടെ, ബംഗാളിയായ അദ്ദേഹത്തോടു പറഞ്ഞു: താങ്കൾക്കായി സ്വർഗ്ഗത്തിലൊരു കൊട്ടാരം തന്നെയുണ്ടാവും.

Nice .
ReplyDeleteവേഗം കഴിഞ്ഞു !
ReplyDeleteഅത്രകണ്ട് സ്വാര്‍ത്ഥതയില്‍ മുങ്ങിയ നമ്മള്‍
ReplyDeleteഉഗ്രൻ സഞ്ചാരമായല്ലോ ഇതെന്റെ ഭായ്
ReplyDelete