മനസ്സില്‍ കെട്ടിക്കിടക്കുന്ന ചിന്തകള്‍ എഴുതിനിറയ്ക്കുന്പോള് ഓര്‍ക്കാറില്ല, വരുംവരായ്കളെക്കുറിച്ച്. എന്നെ ബാധിക്കാത്ത ഒരു പ്രശ്നത്തിലും ഇടപെടാനാവില്ലെന്ന തത്ത്വം എല്ലായിടത്തും ഞാനും പാലിക്കാറില്ല. എന്റെ കൂടെയുള്ളതിനെ ബാധിക്കുന്ന എന്തും എനിക്ക് വിഷയംതന്നെ. ചരിത്രമെന്നും ജീവിതമെന്നും തരംതിരിവില്ലാത്തതിനാല്‍ എഴുതിയതെല്ലാം നല്ലതിനെന്നു മാത്രം കരുതുന്നു. ഇത്രയും പറയിച്ചത് നേരിട്ടുകേട്ട ചില കമന്റുകളാണ്. നന്ദി, പൂക്കള്‍ മാത്രമുദ്ദേശിച്ച് എഴുതാനാവില്ല.
വളഞ്ഞുതിരിയുന്ന പാതകളില്‍ വെള്ളമൊഴുകിപ്പോവുകയും അതിനുമുകളില്‍ വാഹനങ്ങള്‍ ഒഴുകിനീങ്ങുകയും ചെയ്യുന്നതുപോലെ മനസ്സില്‍ ആശയങ്ങള്‍ വിരിയുന്നു. മറ്റന്നാള്‍ രാത്രി നാട്ടിലേക്കു വിമാനംകയറും. 20 ദിവസത്തെ സ്വദേശവാസം, പിന്നെ വീണ്ടും പ്രവാസം. കറങ്ങിത്തിരിയുന്ന ജീവിതംകൊണ്ടെത്രനാള് എഴുതിനിറയ്ക്കാനാവുമെന്നു തീര്‍ച്ചയില്ല. മനസ്സിലെ നീര്‍ക്കെട്ടുകള്‍ നിലക്കാതിരിക്കട്ടെ. എഴുത്ത് നിര്‍ത്താന്‍ ഇനി മരണംവന്നെത്തണം; മനസ്സിനോ ശരീരത്തിനോ.
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...

കൊള്ളാം മാഷേ,
ReplyDeleteഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
http://entemalayalam1.blogspot.com/
പൂക്കള്‍ നല്‍കാം,മുള്ള് ശ്രദ്ധിക്കണം!മുള്‍ചെടികളില്‍ വിരിയുന്ന
ReplyDeleteപൂവിനു ആയുസ്സ് ഏറും!