 |
| images.forbes.com |
വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ഉമ്മയുടെ ഉമ്മ ഹജ്ജിനു പോയി തിരിച്ചുവന്നപ്പോള്‍ പറഞ്ഞൊരുകാര്യം- സുന്നി എ.പി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ് ഗ്രൂപ്പിലാണവര്‍ പോയത്. ഉമ്മുമ്മയുടെ ആങ്ങളയായ പ്രമുഖ പണ്ഡിതനും ഭാര്യയും കൂടെയുണ്ടായിരുന്നു. ഉമ്മയുടെ അമ്മാവനും എന്റെ ഉമ്മുമ്മയും കൂടി മക്ക-മദീന ഇരുഹറമുകളിലും നേരത്തേ, ഈ വിഭാഗം 'സുന്നികേരളത്തിലെ' വനിതകള്‍ക്കു നിഷിദ്ധമാക്കിയ ഇടങ്ങളിലൊക്കെ ഒറ്റയ്ക്കുപോയി പ്രാര്‍ത്ഥനാ-നമസ്കാരങ്ങള്‍ നിര്‍വഹിച്ചുവെന്ന് അഭിമാനത്തോടെ 'വെളിപ്പെടുത്തി'. ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് നിഷേധിക്കപ്പെട്ടതും ഉമ്മുമ്മയ്ക്ക് ലഭിച്ചതുമായ ഈ 'സൌഭാഗ്യത്തെ' അവര്‍ വര്‍ണിക്കുന്നത് കേള്‍ക്കാനായത്, പൌരോഹിത്യത്തിന്റെ ജീര്‍ണതയും തട്ടിപ്പും മനസ്സിലാക്കിത്തുടങ്ങിയ സമയത്താണ്, അതും ഇരുട്ടുനിറഞ്ഞൊരു രാത്രിയില്‍ എന്റെ പെങ്ങന്മാരൊക്കെ ഉറക്കച്ചടവിലായിരിക്കെ.
എന്റെ ഉമ്മാക്ക് ജനിക്കാതെപോയ അനേകായിരം പെങ്ങന്മാരെ കാലാകാലവും ഉറക്കിക്കിടത്താന്‍ പൌരോഹിത്യ0 പണിയുന്ന പുതിയ അന്ധകാരക്കെട്ടിനെതിരേ പ്രതികരിക്കാന്‍ ഒറ്റ പുരോഗമനവാദിയും പരിഷത്തുകാരനും യുക്തിചിന്തകനും രംഗത്തുവരുന്നില്ലെന്നതാണ് ആശ്ചര്യകരം.
(കൂടെ സ്വന്തക്കാരില്ലാതെ, പണ്ഡിതവര്യന്മാരില്ലാതെ പോയ മഹിളകള്‍ക്ക് ഹറമിനുള്ളില്‍ പ്രത്യേക നിയന്ത്രണമുണ്ടായിരുന്നുവെന്ന് ഉമ്മുമ്മ പറഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ കൂട്ടത്തില്പ്പോയി, (കൂട്ടംവിട്ട് ഹജ്ജ് ചെയ്ത്), കൂട്ടത്തില്ത്തന്നെ തിരിച്ചുവന്നത്. യഥാര്‍ത്ഥത്തില്‍ ഒരേ ഗ്രൂപ്പിലുള്ള മറ്റു സഹോദരിമാര്‍ക്കു ഹറാമായ കാര്യം സ്വന്തക്കാര്‍ക്ക് സുന്നത്താക്കിയതിന്റെ മാനദണ്ഡമാണ് ചോദ്യംചെയ്തത്.)
ദൈവത്തിന്റേയും മനുഷ്യന്റേയും ഒരിടവും സ്ത്രീക്ക് നിഷേധിക്കരുത്.
ReplyDeleteഈ 'സൌഭാഗ്യത്തെ' അവര്‍ വര്‍ണിക്കുന്നത് കേള്‍ക്കാനായത് പൌരോഹിത്യത്തിന്റെ ജീര്‍ണതയും തട്ടിപ്പും മനസ്സിലാക്കിത്തുടങ്ങിയ സമയത്താണ്, അതും ഇരുട്ടുനിറഞ്ഞൊരു രാത്രിയില്‍ എന്റെ പെങ്ങന്മാരൊക്കെ ഉറക്കച്ചടവിലായിരിക്കെ.
ReplyDeletesthreekku avararhikkunna bahumanavum adaravum nalkuka thanne venam.......
ReplyDeleteഅന്ധകാരക്കെട്ടിനെതിരേ പ്രതികരിക്കാന്‍ ഒറ്റ പുരോഗമനവാദിയും പരിഷത്തുകാരനും യുക്തിചിന്തകനും രംഗത്തുവരുന്നില്ലെന്നതാണ് ആശ്ചര്യകരം.
ReplyDeleteഎന്നാരു പറഞ്ഞു? ഇസ്ലാമില്‍ പല പുരോഗമന സംഘടനകളും ഉണ്ടാശാനേ..!!
ഇപ്പൊ കാണാണേ ഇല്ല..എവിടേയാ..ങ്ങേ?
ആശംസകള്‍സ്..!!
അവർക്ക് ചില സന്ദർഭങ്ങളിൽ അനുവദനീയവും ചില സന്ദർഭങ്ങളിൽ വിലക്കപെട്ടതുമാണ്. വൈരുദ്ധ്യമേ നിന്റെ പേരൊ എ.പി...?? ഇപ്പോ ‘മുടി‘ഞ്ഞ ബിസിനസിലാണ് മൂപ്പര്. :d
ReplyDelete