ചെന്നൈയിൽ ജനിച്ചുവളർന്ന് പിന്നീട് വിധിയാൽ കേരളത്തിലെത്തിപ്പെട്ട സഹോദരൻ. ഒരു പ്രത്യേക സദസ്സിൽ തന്റെ ജീവിതാനുഭവം വിവരിക്കുകയായിരുന്നു. ഒന്നാമത്തെ വയസ്സിൽ അമ്മ മരിച്ചു. അമ്മയുടെ മുഖം ഓർമ്മയിൽ പോലുമില്ലെന്ന് അദ്ദേഹം കരൾവിങ്ങിപ്പറഞ്ഞപ്പോൾ ഹൃദയം കലങ്ങി. രണ്ടാനമ്മയെത്തിയതോടെ പീഢനങ്ങളുടെ ബാല്യം. ബാല്യത്തിൽത്തന്നെ അനാഥാലയത്തിലെത്തി. അച്ഛനും വേണ്ട. നോവുന്ന ജീവിതാനുഭവങ്ങളുടെ മലവെള്ളപ്പാച്ചിലിൽ നിലതെറ്റാതെ ഇംഗ്ലീഷിൽ ബിരുദാനന്ദര ബിരുദം നേടിയെടുത്തു. പട്ടിണിക്കും പരിവട്ടത്തിനുമൊടുവിൽ നേടിയ ബിരുദവുമായി ഭോപ്പാലിൽ അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനിറങ്ങി. യാത്ര തീർന്നില്ല. പിന്നീട് മതങ്ങളെക്കുറിച്ചുള്ള താരതമ്യപഠനവും മതംമാറ്റവും കേരളത്തിലേക്കുള്ള പറിച്ചുനടലുമെല്ലാം അദ്ദേഹം ചുരുക്കിപ്പറഞ്ഞു. ശ്വാസംവിടാതെ ഓരോ വാക്കുകളും കേട്ടിരുന്നു.
പിന്നീടറിഞ്ഞു, യുവാവിന്റെ മതംമാറ്റത്തിൽ കലിപൂണ്ട് അതുവരെ തിരിഞ്ഞുനോക്കാത്ത ബന്ധുക്കളിലാരോ കുതന്ത്രത്തിൽ സർട്ടിഫിക്കറ്റുകളെല്ലാം കത്തിച്ചുചാരമാക്കിയെന്ന്. പരീക്ഷണങ്ങളുടെ അതിരുകാണാത്ത പാരാവാരത്തിൽക്കിടന്ന് കരയിലേക്കുതന്നെ നീന്താൻ ശ്രമിക്കുന്ന യുവാവിന്റെ ജീവിതവുമായി സ്വന്തം ജീവിതം തട്ടിച്ചുനോക്കി തലകുനിച്ചിരുന്നു കുറേനേരം.
സത്യം: അനാഥക്കുഞ്ഞുങ്ങളെപ്പറ്റി ആരുമിപ്പോൾ അങ്ങനെ സംസാരിക്കാറില്ല.
തട്ടിച്ചുനോക്കിയാല്‍ നമ്മള് എത്ര ഭാഗ്യവാന്മാര്
ReplyDeleteചില ജീവിതങ്ങള്‍..........
ReplyDeleteചിലത് കേട്ടാല്‍ തല തനിയെ കുനിയും. അതാണ് കാലം.
ReplyDeleteമതമാനല്ലോ അനാഥതത്തേക്കാൾ ഭീകരം..!
ReplyDelete