സ്വന്തം ആദർശം മുറുകെപ്പിടിച്ചതിന് കൽത്തുറങ്കിലടയ്ക്കപ്പെട്ട ഉറ്റവർക്കായും ജീവിതസ്വാതന്ത്ര്യത്തിനായും പോരാടാനിറങ്ങിയവരെയാണോ അക്രമികളെന്നു വിളിക്കുന്നത്. നാടിനെ അരാജകത്വത്തിലേക്ക് നയിച്ചശേഷം ഗുണ്ടാസംഘങ്ങളെ നിർബാധം അഴിച്ചുവിട്ട് ഇതരമതസ്ഥരുടെ ദേവാലയങ്ങൾക്കുനേരെ അക്രമമുണ്ടാക്കി അതിൻറെ ഉത്തരവാദിത്തം കെട്ടിയേൽപ്പിച്ച് സയണിസ്റ്റ്- സാമ്രാജ്യത്വമാധ്യമങ്ങളിലൂടെ കള്ളപ്രചാരണമഴിച്ചുവിടുന്നതും അതേറ്റുപാടുന്നതുമാണോ ശരി. ഈജിപ്തിലും സിറിയയിലും ബംഗ്ലാദേശിലും സൈന്യത്താലും അക്രമികളാലും കൊല്ലപ്പെട്ട ഓരോ മനുഷ്യനും പോരാടിയത് സ്വതന്ത്രമായും നിർഭയമായും ആർക്ക്കും കീഴടങ്ങാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായാണ്.
ഇതൊക്കെ ഇന്നാട്ടിലെന്തിനു പറയുന്നുവെന്നു ചോദിച്ചാൽ, ആഗോളഗ്രാമത്തിൽ എന്തും എവിടെയും നടക്കാമെന്നുള്ളതുകൊണ്ടുതന്നെയെന്നു മറുപടി.
സഹപ്രവർത്തകനായ ഈജിപ്ഷ്യൻഡോക്ടറോട് സ്വന്തം നാടിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണം- ''സൈന്യത്തിന്റെ നടപടിതന്നെ ശരി. ഇപ്പോഴുള്ള പ്രശ്നക്കാർ സ്വൈരജീവിതം തകർക്കുകയാണ്. ''
മുല്ലപ്പൂവിപ്ലവം കത്തിപ്പടരുന്പോഴും ദുബൈയിൽ സസുഖം ജീവിച്ച മഹാനാണ് ഈ ഡോക്ടർ. അക്രമിയായ ഭരണാധികാരിക്കെതിരേ സ്വന്തം നാട്ടുകാർ ഒരുമിച്ചുനിന്ന് പോരാടിവിജയിച്ചയുടനെ അദ്ദേഹം നാട്ടിലേക്കു വിമാനം കയറി. ഒരുമാസം ആ സ്വാതന്ത്ര്യം ആഘോഷിച്ച് തിരിച്ചെത്തി ഏറെ നാൾകഴിഞ്ഞ് ജനാധിപത്യഭരണകൂടം അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ അങ്ങേർക്കറിയാം, ആരുടെ കൂടെയാണു നിൽക്കേണ്ടതെന്ന്. മുബാറക്കിന്റെ സൈനികഭരണം വർഷങ്ങളോളും നീണ്ടുപോയത് ഇതുപോലുള്ള പൌരന്മാർമൂലമാണല്ലോ.
അര്‍ത്ഥമില്ലാത്ത വിപ്ലവം
ReplyDeleteമുബാരക് ആയിരുന്നു ഇതിനെക്കാള്‍ ഭേദം
ReplyDeleteഅതെ ഇന്ന് ലോകത്തിലെ
ReplyDeleteവിപ്ലവവീര്യമുള്ള രണ്ട് ജനതകളാണ്
ഈജിപ്തിലേതും,സിറിയയിലേതും..!
Thanks aneesh kaathi,ajith & ബിലാത്തിപട്ടണം Muralee Mukundan, for your comments!
ReplyDelete