ഏതായാലും, വരില്ലെന്ന് ഉറപ്പുണ്ടായിട്ടും മന്ത്രി ക്ലിനിക് സന്ദർശിച്ചെന്ന വാർത്ത വാണിജ്യതാൽപ്പര്യം മുൻനിർത്തി പത്രലേഖകർക്ക് അയച്ചു. മന്ത്രി വീണ്ടും ക്ലിനിക്കിൽവന്നു. കുറെ പേർ വീണ്ടും പടങ്ങളൊക്കെയെടുത്തു. എന്നാൽ, വാർത്ത മാത്രം പത്രങ്ങളിൽ വന്നില്ല.
പറയാനുദ്ദേശിച്ചത്, ചെറിയൊരു സംഭവത്തെ എങ്ങനെ വലിയൊരു വാർത്തയാക്കാമെന്നാണ് പുതിയ മാധ്യമലോകം പഠിപ്പിക്കുന്നത് എന്നാണ്. ആ ചിന്തമൂലമാണ് മന്ത്രിയുടെ രോഗവാർത്തയ്ക്കാണ് വാണിജ്യമൂല്യമെന്ന് ആദ്യം മനസ്സുപറഞ്ഞത്. മാധ്യമങ്ങളിൽ എന്തു വാർത്ത വരണം, എന്തു വേണ്ട എന്ന് തീരുമാനിക്കുന്നതും മാധ്യമപ്രവർത്തകർ തന്നെ. വായനക്കാർക്ക് എന്തു വിളന്പണമെന്ന കാര്യത്തിൽപ്പോലും മാധ്യമങ്ങളിൽ ഏകോപനമുണ്ട്. ചെറുതിനെ വലുതാക്കുന്നതു മൂലം ഈ ലോകം എത്ര വേഗമാണ് ചെറുതായിപ്പോവുന്നത്!! ഇതിനിടെ, കാണാതെ പോവുന്ന വലിയകാര്യങ്ങളെത്ര കാണും?!
മാറ്റച്ചിന്ത: മാറിച്ചിന്തിക്കുന്നവയെ നാം ബദൽമാധ്യമങ്ങളെന്നു പറയും. ഹൈജാക്കിനു വഴങ്ങാത്ത ബദലുകൾ ഇനിയധികമില്ലെന്നതാണ് നമ്മുടെ പ്രശ്നം. ബദലുകൾ പോലും ജീർണിച്ചുതുടങ്ങിയെന്നതിനു തെളിവാണ് ഓൺലൈൻ മാധ്യമങ്ങളും അവയിലിപ്പോൾ 'സംഭവിക്കുന്ന' വാർത്തകളും.
വളരെ ശരിയായ നിരീക്ഷണം
ReplyDeleteബദലുകള്‍ പോലും ജീര്‍ണ്ണിച്ച് തുടങ്ങിയിരിക്കുന്നു
എന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അതിനും ബദലുകള്‍ ഉണ്ടാവുകയും അവ ജീര്ണ്ണിക്കുമ്പോള് അതിനും ബദലുകള്‍ ഉണ്ടാവുകയും ചെയ്യുമായിരിക്കും
Thanks Ajithetta!
ReplyDeleteനിരീക്ഷണം നന്നായി.
ReplyDeleteഎല്ലാം പോലെ തുടര്‍ന്നു പോകുന്ന പ്രതിഭാസം തന്നെ.
ബദലുകൾ പോലും ജീർണിച്ചുതുടങ്ങിയെന്നതിനു തെളിവാണ് ഓൺലൈൻ മാധ്യമങ്ങളും അവയിലിപ്പോൾ 'സംഭവിക്കുന്ന' വാർത്തകളും.
ReplyDelete