മഗ് രിബ് നമസ്കരിക്കാനെത്തിയതായിരുന്നു മധ്യവയസ്കനായ അയാൾ. കീറിപ്പറിഞ്ഞ വേഷം. ക്ഷീണിച്ച മുഖവും ഉള്ളിലേക്കുകുഴിഞ്ഞ കണ്ണുകളും. ശരിക്കുമൊരു ഫക്കീർ. വശങ്ങൾ കീറിയ തൊപ്പിയുമുണ്ട്. സുന്നത്തുനമസ്കാരങ്ങളും കഴിഞ്ഞാണ് അയാൾ പള്ളിയിൽ നിന്നിറങ്ങിയത്.
പേര് അതാഉർറഹ്മാൻ. പച്ചക്കറിച്ചന്തയിലാണു ജോലി. തുച്ഛശന്പളം. ബംഗ്ലാദേശിൽ മൂന്നുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം. ഇത്രയും അറിഞ്ഞതുതന്നെ മുറിഹിന്ദിയിലുള്ള ചോദ്യങ്ങളിലൂടെ. നമസ്കാരത്തിലേക്ക് വൃത്തിയും വെടിപ്പോടെയും വരാനാവാതിരുന്നതിന്റെ കാരണങ്ങൾ തേടി കൂടുതലലഞ്ഞില്ല. അത്യാവശ്യം വൃത്തിയും വെടിപ്പുമുള്ള വേഷവുമായി ഇത്തരം ഫക്കീറുമാർക്കൊപ്പം തോളോടുതോൾ ചേർന്ന്, മടന്പൊപ്പിച്ച് പള്ളിയിൽ നമസ്കരിക്കുന്പോൾ ഒരിക്കലെങ്കിലും വിഷമം തോന്നാത്തവരുണ്ടാവില്ല. അശരണനും അഗതിക്കുമായുള്ള പ്രാർത്ഥനയ്ക്കൊപ്പം ഒരുകൈ സഹായമേകുന്നവരും കുറവല്ല. അതാഉർറഹ്മാനെപ്പോലുള്ളവരെ സഹായിക്കാൻ റമദാനിനപ്പുറത്തേക്കുള്ള പ്രയത്നങ്ങളുണ്ടാവണം.
ഓഫ് ദ റെക്കോഡ്: പ്രവാസികൾ പാവപ്പെട്ട ഓരോ നാട്ടുകാരന്റെയും സ്പോൺസറാണ്. കുടുംബവും ജാതിയും മതവുമൊന്നും നോക്കാതെ ഗൾഫിലെ ചിലരെങ്കിലും നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളുടെ നിത്യവൃത്തിക്കായി സ്ഥിരം സഹായങ്ങളെത്തിക്കുന്നുണ്ട്. ചെറുതായെങ്കിലുമുള്ള സഹായങ്ങൾ മലയാളിക്കൂട്ടങ്ങളിലാണു കൂടുതലെന്നതും ആശ്വാസമേകുന്നു.

ദൈവം ഹൃദയങ്ങളിലേക്ക് നോക്കുന്നു
ReplyDeleteവായിച്ചു...
ReplyDelete