അതുപോലൊരു ഓണക്കാലത്താണ് സുഹൃത്തിനൊപ്പം ഹൈസ്കൂൾ പ്രതിനിധിയായി കോട്ടക്കൽ രാജാസിലെ സംസ് ഥാന നാടകക്യാംപിൽ പങ്കെടുത്തത്. ത്രിദിന ക്യാംപിനിടെ, രാജീവേട്ടനെന്ന ഹിന്ദുസഹോദരന്റെ വീട്ടിൽ അന്തിയുറങ്ങിയതും തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പ്രഭാതവന്ദനം കേട്ടുണർന്നതുമെല്ലാം മറന്നിട്ടില്ല. ജീവിതത്തിലാദ്യമായി ഞാൻ പുട്ടിന്റെ കൂടെ പപ്പടംപൊടിച്ച് കഴിച്ചത് അന്നാണ്. ആഘോഷങ്ങളൊക്കെ മനുഷ്യർക്കിടയിൽ സന്തോഷം വിതക്കാനുള്ളതാണെന്നും പങ്കുവയ്ക്കലിന്റേതാണെന്നും മനസ്സിലാക്കിത്തന്ന കാലം. ആ പൂക്കാലങ്ങൾക്കൊക്കെ ആർദ്രമായ സ്നേഹത്തിന്റെ നിറമായിരുന്നു. കാരുണ്യവും സാഹോദര്യവും ചേർന്നാണു പൂക്കളങ്ങളുമിട്ടത്. ആ നല്ലകാലത്തേക്കൊന്നു തിരിഞ്ഞുനടക്കാനായെങ്കിൽ!
വാട്സപ്പ്: യോജിപ്പിന്റെ പൂക്കളങ്ങൾ ചവിട്ടിയരച്ച്, അവിടെ വർഗ്ഗീയതയുടെ വിഷവിത്ത് കുഴിച്ചിടുകയാണു ഫാഷിസം ചെയ്തത്. പരസ്പരം മതിൽക്കെട്ടുകൾ തീർത്ത ഹിന്ദു-മുസ് ലിം നാമധാരികൾ, ആഘോഷക്കാര്യത്തിലൊന്നാവുന്നത് ഒരിടത്തുമാത്രമാണ്; മദ്യസേവയിൽ.

വളരെ ശരിയാണ്
ReplyDeleteഇന്ന് കാലത്ത് മലയാളികളുടെ എല്ലാ ആഘോഷങ്ങളും
ReplyDeleteആയതിന്റെ തനിമ കൈവിടാതെ കൊണ്ടാടുന്നത് പ്രവാസി മലയാളികളാണ്