മൂന്നുമാസമേ ആയിട്ടുള്ളൂ ദുബായിലെത്തിയിട്ട്. ആദ്യത്തെ ജോലി സെയിൽസിലായിരുന്നു. മിനറൽ വാട്ടർ കന്പനി. ഒരുദിവസം നിശ്ചിതയെണ്ണം ബോട്ടിലിന് ഓർഡറെടുത്തില്ലെങ്കിൽ ശന്പളം കിട്ടില്ലെന്നു വന്നതോടെ ജോലി കളഞ്ഞു. ഒടുവിൽ സി.വി കോപ്പിയെടുക്കാൻ ചെന്ന കടയിൽ ജോലിക്കുകയറി. നിറയെ സ്വപ്നങ്ങളുമായാണു അവൻ ജീവിക്കുന്നത്. തെല്ലുനിരാശയുണ്ടെങ്കിലും മറ്റൊരു നല്ല ജോലി കണ്ടെത്തുംവരെ പിടിച്ചുനിൽക്കണം- അതാണാശ.
ഈ യുവാവിനെപ്പോലെ ദുബായിലെത്തി വിസിറ്റ് വിസാ കാലാവധിയും കഴിഞ്ഞ് മടങ്ങിപ്പോയ അഭ്യസ്തവിദ്യർ അനവധിയുണ്ട്. പിടിച്ചുനിൽക്കാനൊരു ജോലി ലക്ഷ്യംവച്ച് കിട്ടിയ ശന്പളത്തിന് അടിമപ്പണിയെടുക്കാൻ വിധിക്കപ്പെട്ട അനേകം ചിലരിലൊരാൾ. രണ്ടുകൊല്ലത്തെ കാലാവധി കഴിഞ്ഞ് മറ്റൊരു ജോലിക്കു വേണ്ടി ശ്രമിക്കുന്പോൾ പഠിച്ചതും പരിശീലിച്ചതുമൊന്നും ഉപകാരപ്പെടില്ല. പഠനം കഴിഞ്ഞയുടൻ ഗൾഫിലേക്കു കടക്കുന്നവരോർക്കേണ്ട കാര്യം സ്വന്തം കഴിവുതെളിയിക്കാൻ ഒരവസരം നാടിനു നൽകണമെന്നാണ്. പരിചയസന്പത്തുമായി ഗൾഫിലെത്തുന്നവർക്ക് സ്വന്തം തൊഴിൽമേഖല തിരഞ്ഞെടുക്കാൻ പ്രയാസപ്പെടേണ്ടിവരില്ല.
വര: നാട്ടിൽ സർക്കാർ ജോലിക്കു പോലും ശ്രമിക്കാത്ത ഉദ്യോഗാർത്ഥികളിൽ പലരും ഗൾഫിലെത്തി ഗവ. ജോലിക്കു ശ്രമിക്കുന്നുണ്ട്.

നാട്ടിൽ ഗവ: ജോലി കിട്ടാത്തവർക്ക്
ReplyDeleteമിക്കവർക്കും ആ ബിരുധം ഉണ്ടേൽ വിദേശത്ത് ഗവ: ജൊലി കിട്ടും