
പുകവലി ആരോഗ്യത്തിന് ഹാനികരം തന്നെയാണെന്ന് എനിക്ക് ബോധ്യമായത് അഞ്ചെട്ടുകൊല്ലം മുന്‍പാണ്. അത്യാവശ്യം കുത്തിക്കുറിക്കാന്‍ പഠിച്ചത് ലോകരെ അറിയിക്കണമെന്നാഗ്രഹിച്ച് രണ്ടാമത്തെ മാഗസിന് പുറത്തിറക്കുന്ന വേളയായിരുന്നു. വര്‍ത്തമാനം പത്രം തുടങ്ങുംമുന്പ് അതേപേരില്‍ ഞാന്‍ ആര്.എന്‍.ഐ രജിസ്ട്രേഷന് അപേക്ഷിച്ച് അവതാരികാപതിപ്പിറങ്ങി. ആകെ മുവ്വായിരത്തോളം കോപ്പിയാണ് ഇറക്കിയത്. വിതരണം പാതിപിന്നിട്ടിരിക്കെ, വേങ്ങര ദീപ്തി സ്റ്റുഡിയോയിലേക്ക് ഒരു മധ്യവയസ്കന് കയറിവന്നു. ഉടമ മാനുക്കുട്ടി മാസ്റ്റര്‍ക്കു നേരെ കയര്‍ത്തുകൊണ്ടാണ് അയാള്‍ സംസാരം തുടങ്ങിയത്.
വാക്കേറ്റം തല്ലോളമെത്തി. മാഷ് കക്ഷിയെ ഒരുവിധം സമാധാനിപ്പിച്ച് പറഞ്ഞയച്ചു.
ഇക്കാര്യം ഞാനറിയുന്നത് രണ്ടുമൂന്നാഴ്ച പിന്നിട്ടാണ്. ഇതിന് പിന്നിലാണ് യഥാര്‍ഥ കഥ. മാഗസിന് വേണ്ടി ഞാന്‍ മാഷിന്റെ സ്റ്റുഡിയോയിലെ കുറച്ച് പടങ്ങള്‍ കടംവാങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ അദ്ദേഹമെടുത്ത നല്ല ചിത്രങ്ങള്‍ മാഗസിന് വേണ്ടി വാങ്ങിയ കൂട്ടത്തില്‍ അച്ചടിച്ച പടമൊന്ന് പുകവലിയുടേതായിരുന്നു. കൌമാരക്കാരനായ ഒരാള്‍ ആസ്വദിച്ച് പുകവലിച്ചു തള്ളുന്നതായിരുന്നു അത്. പുകയുന്ന ബാല്യമെന്നായിരുന്നു തലക്കെട്ട്. ഈ കഥാപാത്രമാണ് മുപ്പത്തഞ്ച് കൊല്ലക്കാലം കഴിഞ്ഞ് മാനുക്കുട്ടി മാഷെ തേടിയെത്തിയത്. അതിന് കാരണമോ, എന്റെ മാഗസിനും. പ്രസിദ്ധീകരണത്തിന്റെ പത്രാധിപരെ കിട്ടിയാല്‍ ശരിയാക്കുമെന്ന് പറഞ്ഞാണത്രെ കക്ഷി പിരിഞ്ഞതെന്ന് മാഷ് എന്നോട് പറഞ്ഞു. പുകവലിപ്പടമെടുക്കുന്നതു പോലും ആരോഗ്യത്തിന് ഹാനികരമാവുമെന്ന് ഞാനന്നറിഞ്ഞു.
(ഓര്‍മയുടെ മറിച്ചുതീരാത്ത ജീവിതപ്പുസ്തകത്തില് നിന്ന്, 2000ല്‍ നടന്നത്.)
തീര്‍ച്ചയായും തലക്കെട്ടിനോട് ഞാനും യോജിക്കുന്നു. പിന്നെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.... നന്ദി.
ReplyDeleteതീര്‍ച്ചയായും തലക്കെട്ടിനോട് ഞാനും യോജിക്കുന്നു. പിന്നെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.... നന്ദി.
ReplyDeleteനന്ദി, അക്ഷരത്തെറ്റുകള്‍ കരുതിക്കൂട്ടിയല്ല. എന്തെന്നാല്‍ ചില്ലക്ഷരങ്ങള്‍ വരുത്താനാവില്ല. ലാപില്‍ ഐ.എസ്.എം കാര്യക്ഷമമല്ല.
ReplyDeleteവീണ്ടും നന്ദി.
പ്രവാസത്തിന്റേ പ്രസരണം
ReplyDeleteഎഴുതുക പങ്കുവയ്ക്കുക
നല്ലതു നേരുന്നു
പ്രവസത്തിന്റേ പ്രസരണം
ReplyDeleteഎഴുതുക പങ്കുവയ്ക്കുക
നല്ലതു നേരുന്നു
നന്മ നേരുന്നു
ReplyDelete