മദ്യപിച്ചാല്‍ വാളുവയ്ക്കുക മാത്രമല്ല ഉണ്ടാവുകയെന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി തെളിഞ്ഞു. ജുമുഅദിനത്തലേന്ന് സഹമുറിയന്റെ സഖാവ് (ഒന്നരലക്ഷത്തിലേറെ രൂപ ശന്പളക്കാരനാണേ) വിരുന്നിനുവന്നു. അടുക്കളഷാപ്പില് (അരിയും പഞ്ചസാരയും തീര്‍ന്നാലും അവിടെ കുപ്പി സദാകിട്ടും) പുതിയ ബ്രാന്റുകളോരോന്നായി തീരുന്ന വിവരം തല്‍സമയം -ഓണ്‍ എയറില്‍- കിട്ടിക്കൊണ്ടിരുന്നു. മുറി ശബ്ദായമാനം. ക്ലിനിക്കില്‍ നിന്നു വളരെ വൈകി ജോലികഴിഞ്ഞിറങ്ങിയശേഷം, പുറത്തുനിന്ന് പാക്കിസ്ഥാനി റൊട്ടിയും ചെനമസാലയും അടിച്ചുവന്നതിനാല് ഞാനന്നു നേരത്തേ കിടന്നു. പിറ്റേന്നു രാവിലെയാണു സംഭവമറിഞ്ഞത്- അര്‍ധരാത്രി- സുരപാനത്തിനെത്തിയ വിശിഷ്ടാതിഥി എണീറ്റുവന്ന് നിന്നനില്‍പ്പില്‍ ബെര്‍ത്തിനു താഴെക്കിടക്കുന്നവന്റെ നേരെച്ചെന്നു നായയപ്പോലെ സറസറാ മൂത്രമൊഴിച്ചു. ആകെ കച്ചരയായെന്നു പറയേണ്ടതില്ലല്ലോ. ഉറക്കത്തില്‍ നമ്മളൊന്നുമറിഞ്ഞില്ലേ. കഥാപാത്രം അതിരാവിലെത്തന്നെ സ്ഥലംകാലിയാക്കിയതിനാലും, സംഭവസമയം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നവര്ക്കടക്കം വലിയ ബോധമില്ലാത്തതിനാലും, പ്രശ്നം രമ്യമായി അവസാനിച്ചു.
(ഈ സ്വകാര്യം ആരോടും പറയരുത്. വായിച്ച് മനസ്സില്‍ വയ്ക്കുക. ഹോസ്റ്റലിലോ ബെഡ് സ്പേസിലോ താമസിക്കുന്പോള്‍ ഇനിയെങ്കിലും അടിയിലത്തെ ബെര്‍ത്തില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.).
(ഈ സ്വകാര്യം ആരോടും പറയരുത്. വായിച്ച് മനസ്സില്‍ വയ്ക്കുക. ഹോസ്റ്റലിലോ ബെഡ് സ്പേസിലോ താമസിക്കുന്പോള്‍ ഇനിയെങ്കിലും അടിയിലത്തെ ബെര്‍ത്തില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.).
ഹഹഹ്.. കൊള്ളാം.
ReplyDeleteഎന്റെ ഗഡീ
ReplyDelete