ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വലിയവായില്‍ പറയാന്‍കൊള്ളാം. കള്ളംചെയ്തവരൊക്കെ ശിക്ഷിക്കപ്പെടണം, തെറ്റിന്റെ തീവ്രതയനുസരിച്ച്.
ഭീകരവാദമാണെങ്കില്‍ മനുഷ്യകുലത്തെ ഒന്നടങ്കം നശിപ്പിക്കാന്‍പോന്ന തെറ്റാണെന്നെല്ലാവരും സമ്മതിക്കും.
അഹിംസയിലും സമാധാനത്തിലും വിശ്വസിക്കുന്ന മതമൌലികവാദികളെ മിതവാദികളെന്നു വിളിക്കാം. മിതവാദംവിട്ട് അമിതവാദം നടത്തുന്നവരെ തീവ്രവാദിയെന്നുതന്നെ വിളിക്കണം. രാജ്മോഹന്‍ ഉണ്ണിത്താന് അങ്ങനെ ഒരുവനായിരുന്നു, ചാനല്‍ച്ചര്‍ച്ചകളില്‍. ബസ്കത്തിക്കല്‍ കേസില്‍ ജയിലിലായ സൂഫിയാമഅ്ദനി കുറ്റവാളിയാണെങ്കില്‍ അവരര്‍ഹിക്കുന്ന ശിക്ഷതന്നെ നല്‍കണം, മറിച്ചാണെങ്കിലോ...
ഇപ്പോഴിതെഴുതാന്‍ കാരണം, സൂഫിയയുടെ ഭാഗം മാധ്യമങ്ങള്‍ തൃണവല്ഗണിച്ചുവെന്ന സംശയംകാരണമാണ്. ആര്‍ക്കറിയാം സത്യമെന്താണെന്ന്.
അവലംബം- ഇന്നലെ ഫറൂക്കില്‍ നടന്ന രാജ്മോഹന്റെ വാര്‍ത്താസമ്മേളനം. കുറ്റവാളിയാണെങ്കില്‍ മാത്രം രാജ്മോഹനും ശിക്ഷിക്കപ്പെടട്ടെ, അയാള്‍ക്കുമുണ്ടല്ലോ, ഭാര്യയും മകനുമൊക്കെ.
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
yes
ReplyDeleteWord verification
മതത്തിന്റെ കണ്ണടയിലൂടെ മാത്രമേ രാജ്യദ്രോഹം പോലും നോക്കിക്കാണാനാകുന്നുള്ളു എന്നത് മതവര്‍ഗ്ഗീയതയുടെ രാക്ഷസീയതയെ
ReplyDeleteതുറന്നു കാണിക്കുന്നു :)
പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും