ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ, നഷ്ടങ്ങളേറെയുണ്ടായിട്ടുണ്ട്. അതിലേറെയും സൌഹൃദങ്ങളുടേതാണ്. ഗൾഫുകാരനായതിനു ശേഷം, പ്രത്യേകിച്ചും ഇരട്ട ഷിഫ്റ്റ് ജോലിക്കാരനായതിനാൽ, സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കാനാവുന്നില്ല. സ്വയംതീർത്ത തിരക്കുകൾക്ക് ന്യായീകരണമില്ലെങ്കിലും വാട്ട്സ് ആപ്പ് പോലുള്ളവയുടെ സഹായംകൊണ്ട് ചില സൌഹൃദങ്ങളൊക്കെ പൊടിതട്ടി മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഈയിടെ ഇൻസ്റ്റാഗ്രാമിൽ അക്കൌണ്ട് തുറന്നു. ഫെയ്സ് ബുക്കിലൂടെയും മെയിലിലൂടെയോ ഒരു ബന്ധവുമില്ലാതിരുന്ന പഴയ സഹപാഠി ഇന്നലെ വന്ന് ഫോളോ ചെയ്തിരിക്കുന്നു. നഷ്ടപ്പെട്ടുപോയെന്നു കരുതിയ ആ സൌഹൃദം മൊബൈൽഫോൺ വഴി തിരിച്ചുകിട്ടിയത് ശരിക്കുമൊരു ഷോക്കായി. എം.ഡി ഡോക്ടറായ സുഹൃത്തിനെ എന്റെ വിവാഹത്തിനു വിളിച്ചിരുന്നെങ്കിലും തിരക്കുകാരണം കക്ഷി എത്തിയിരുന്നില്ല. അടുപ്പമുള്ള പല സുഹൃത്തുക്കളെയും വിളിച്ചിരുന്നെങ്കിലും ഒരു ബാല്യകാല സുഹൃത്തുമാത്രമാണ് കല്യാണത്തിനെത്തിയത്.
ഇനി കാര്യത്തിലേക്കു കടക്കാം. എന്റെ വിവാഹം ലളിതമായിട്ടാണു നടന്നത്. പലവിധ കാരണങ്ങളാൽ എല്ലാവരെയും ക്ഷണിക്കാൻ കഴിഞ്ഞില്ല. ആ കാരണങ്ങൾ കൊണ്ടുതന്നെ കുടുംബത്തിൽപ്പോലും പൊട്ടലും ചീറ്റലുകളുമുണ്ടായി. വിളിക്കാത്ത ഒട്ടനവധി പേരിൽ ഗുരുവര്യന്മാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ അങ്ങനെ ഒട്ടനവധി. അവരോടൊക്കെ പറയാനുള്ളത് ഇതാണ്:
വിവാഹം ഒന്നേയുള്ളൂവെന്നറിയുമായിരുന്നിട്ടും എല്ലാവരെയും ക്ഷണിക്കാതിരിക്കാൻ എനിക്കു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. നന്ദിയുണ്ട്, എന്നെങ്കിലും എവിടെവച്ചെങ്കിലും കണ്ടാൽ മുഖംതിരിച്ചുകളയാതിരിക്കാൻ.
ആശംസകള്‍
ReplyDeleteവീണ്ടും ആശംസകൾ
ReplyDeleteAjithetta, ചെറുത്*; Thanks for the wishes!
ReplyDeleteമംഗളം ഭവതു:
ReplyDeleteസുന്ദരമായി തുടരട്ടെ....
ReplyDelete